പുടിനെ ഡ്രോൺ ആക്രമണത്തിലൂടെ കൊല്ലാൻ യുക്രൈൻ ശ്രമിച്ചെന്ന് റഷ്യ; പ്രതികരിക്കാതെ യുക്രൈൻ

Published : May 03, 2023, 11:44 PM ISTUpdated : May 03, 2023, 11:48 PM IST
പുടിനെ ഡ്രോൺ ആക്രമണത്തിലൂടെ കൊല്ലാൻ യുക്രൈൻ ശ്രമിച്ചെന്ന് റഷ്യ; പ്രതികരിക്കാതെ യുക്രൈൻ

Synopsis

ആസൂത്രിത ഭീകരാക്രമണമാണ് യുക്രൈൻ നടത്തിയതെന്നും റഷ്യ ആരോപിച്ചു. ആക്രമണത്തിന്റേതെന്ന് സൂചിപ്പിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് യുക്രൈൻ പ്രതികരിച്ചിട്ടില്ല.

മോസ്കോ: വ്ലാദിമിർ പുടിനെ ഡ്രോൺ ആക്രമണത്തിലൂടെ യുക്രൈൻ കൊല്ലാൻ ശ്രമിച്ചെന്ന് റഷ്യയുടെ ആരോപണം. രണ്ട് ഡ്രോണുകൾ പ്രസിഡന്റിന്റെ ഔദ്യോഗികവസതി ആക്രമിക്കാൻ ശ്രമിച്ചു. പ്രതിരോധ സേന ആക്രമണം വിഫലമാക്കിയെന്നും റഷ്യ അവകാശപ്പെട്ടു.

പ്രസിഡന്റും ഔദ്യോഗികവസതിയായ ക്രെംലിൻ കൊട്ടാരവും പൂർണ്ണ സുരക്ഷിതമാണ്. ആസൂത്രിത ഭീകരാക്രമണമാണ് യുക്രൈൻ നടത്തിയതെന്നും റഷ്യ ആരോപിച്ചു. ആക്രമണത്തിന്റേതെന്ന് സൂചിപ്പിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് യുക്രൈൻ പ്രതികരിച്ചിട്ടില്ല.

ഇന്നലെ രാത്രി, കീവ് ക്രെംലിൻ കൊട്ടാരത്തിന് നേരെ ആക്രമണം നടത്താൻ ശ്രമിച്ചു. രണ്ട് ആളില്ലാ വിമാനങ്ങൾ ക്രെംലിൻ ലക്ഷ്യമാക്കി എത്തി. സൈന്യവും പ്രത്യേക സേനകളും സമയബന്ധിതമായി സ്വീകരിച്ച നടപടികളുടെ ഫലമായി വിമാനങ്ങൾ നിഷ്ക്രിയമാക്കി” പുടിന്റെ ഓഫീസ് പറഞ്ഞു. ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. യുക്രൈൻ ആക്രമണത്തിൽ റഷ്യൻ പ്രസിഡന്റിന് പരിക്കേറ്റിട്ടില്ല," പ്രസ്താവന കൂട്ടിച്ചേർത്തു. 

മോസ്കോയിൽ ഡ്രോൺ വിക്ഷേപണം നിരോധിച്ചു. സർക്കാർ ചുമതലപ്പെടുത്തിയ ഡ്രോണുകളെ മാത്രമേ നിരോധനത്തിൽ നിന്ന് ഒഴിവാക്കുകയുള്ളു എന്നും മോസ്കോ മേയർ പറഞ്ഞു. 

Read Also: സെർബിയയിൽ സ്കൂളിൽ വെടിവയ്പ്; എട്ട് കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു; പതിനാലുകാരൻ അറസ്റ്റിൽ 

 

 

PREV
Read more Articles on
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി