Russia Ukraine Crisis : റഷ്യ-യുക്രെയിൻ പ്രശ്നം, അടുത്ത 'ബർലിനോ' കീവ് ?

Published : Feb 23, 2022, 04:56 PM ISTUpdated : Feb 24, 2022, 11:57 AM IST
Russia Ukraine Crisis : റഷ്യ-യുക്രെയിൻ പ്രശ്നം, അടുത്ത 'ബർലിനോ' കീവ് ?

Synopsis

റഷ്യ-യുക്രെയിൻ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ജെഎൻയുവിലെ ഡിപ്ലോമസി ആൻഡ് ഡിസ്ആർമമെന്റ് വിഭാഗം പ്രൊഫസർ ആയ ഡോ. സ്വരൺ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖം

കഴിഞ്ഞ ദിവസം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ  ഉക്രൈൻ അതിർത്തിക്കുള്ളിൽ സ്വാധീനമുറപ്പിച്ചിട്ടുള്ള രണ്ടു വിമത ശക്തികളെ അംഗീകരിച്ച്, അവയെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി കണ്ട്, റഷ്യൻ സൈന്യത്തെ ആ പരിസരത്തേക്ക് വിന്യസിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണ്. റഷ്യ മേഖലയിൽ സംഘർഷം വർധിപ്പിക്കുകയാണ് എന്നുള്ള പാശ്ചാത്യശക്തികളുടെ ആരോപണത്തിന് ശക്തിയേറുന്ന സാഹചര്യത്തിൽ ജെഎൻയുവിലെ ഡിപ്ലോമസി ആൻഡ് ഡിസ്ആർമമെന്റ് വിഭാഗം പ്രൊഫസർ ആയ ഡോ. സ്വരൺ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ആ അഭിമുഖത്തിലേക്ക്. 

റഷ്യ ഇങ്ങനെ രണ്ടു ഉക്രെയിനിയൻ വിമത മേഖലകളെ അംഗീകരിച്ചിരിക്കുന്നതിന്റെ അർത്ഥമെന്താണ്?

 റഷ്യ അംഗീകരിച്ചിട്ടുള്ളത് ഡോണെറ്റ്സ്ക്ക് പീപ്പിൾസ് റിപ്പബ്ലിക്, ലുഹാൻസ്ക്ക് പീപ്പിൾസ് റിപ്പബ്ലിക്ക് എന്നിവയെയാണ്. അതിന്റെ അർഥം അവ ഇനിയും കീവിന്റെ നിയന്ത്രണത്തിൽ അല്ല എന്നാണ്. ഇപ്പോൾ റഷ്യൻ സേന ഇവിടങ്ങളിലേക്ക് സമാധാന സേനകൾ അയക്കാൻ പോവുകയാണ്. ഒപ്പം അവയ്ക്കുമേലുള്ള റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണം ഉറപ്പിക്കാനും. ഈ രണ്ടു മേഖലകളുടെ പേരിൽ കൂടുതൽ ഉക്രെയിനിയൻ ഭൂമിയിലേക്ക്  റഷ്യ കടന്നു കയറാനുള്ള സാദ്ധ്യതകൾ ഈ നിമിഷവും അവശേഷിക്കുന്നു.  ഇങ്ങനെ കടന്നുവന്ന റഷ്യൻ സൈന്യം അടുത്തൊന്നും പിന്മടങ്ങും എന്ന് തോന്നുന്നില്ല. ഇങ്ങനെ ഇതിനു മുമ്പ് റഷ്യൻ സമാധാന സൈന്യം അധിനിവേശം നടത്തിയിട്ടുള്ള മോൾഡോവയിലെ ട്രാൻസ്‌നിസ്‌ട്രിയ മേഖല, ക്രിമിയ എന്നിവയാണ്. ഇവിടങ്ങളിലേക്ക് കയറിയ സൈന്യം ഇന്നുവരെയും സ്ഥലം കാലിയാക്കിയിട്ടില്ല. 
 
കീവിന് വിമതരുമായി ചർച്ചകൾ നടത്താനും മിൻസ്‌ക് ഉടമ്പടിയും അതിലെ പ്രോട്ടോക്കോളുകൾ പാലിക്കാനും വേണ്ട സമയമുണ്ടായിരുന്നു എങ്കിലും അവർ അതൊന്നും അന്ന് ചെയ്യുന്നില്ല  നിലവിലെ അവസ്ഥയിൽ  മിൻസ്‌ക് ഉടമ്പടിയെ തൂക്കി ചവറ്റു കുട്ടയിൽ എറിഞ്ഞിരിക്കുന്നു എന്ന മട്ടിലാണ് റഷ്യയുടെ പെരുമാറ്റം.  തങ്ങൾക്കും നേറ്റോ സൈന്യത്തിനും ഇടയിൽ ബഫർ സോണുകൾ ഉണ്ടാക്കുക എന്ന റഷ്യൻ ഭരണകൂടത്തിന്റെ നയത്തിന്റെ സ്ഥാപനമാണ് ഈ നടപടിയിലൂടെ കാണുന്നത്. 

 ഇക്കാര്യത്തിൽ നാറ്റോ തികഞ്ഞ ശ്രദ്ധയിലാണ്. 2008 മുതൽ അവർ യുക്രെയിനിനെ നേറ്റോയിൽ ചേർക്കാനുള്ള പരിശ്രമത്തിലാണ്. ശീതകാല യുദ്ധത്തിനിടയിൽ ബെർലിനുവന്ന അവസ്ഥ ഉക്രെയിനു വന്നേക്കാം എന്നൊരു അഭിപ്രായവുമുണ്ട്. ഇപ്പോൾ തന്നെ മൂന്നിൽ ഒരുഭാഗം കിടക്കുന്ന കിഴക്കൻ യുക്രെയിനും, ബാക്കി ബ്രിട്ടീഷുകാർക്ക് സ്വാധീനമുള്ള പടിഞ്ഞാറൻ യുക്രെയിനും തമ്മിൽ വേർപിരിക്കുന്നത് ഈ കീവ് പട്ടണമാണ്. 

വില്ലനോ ഇരയോ യുക്രൈൻ ?
 
യുക്രൈൻ ആത്യന്തികമായി നോക്കിയാൽ ഒരു ഇരയുടെ സ്ഥാനത്തുതന്നെ ആണ് പറയാം.  നേറ്റോയുടെ പ്രേരണാപ്പുറത്ത് രാജ്യത്ത് നിലവിലുണ്ടായിരുന്ന രാഷ്ട്രീയസംവിധാനം മാറ്റി മറിച്ച് ഒരു സ്വാതന്ത്രജനാധിപത്യം കൊണ്ടുവരാനും, വിപണിയിൽ ഉദാരവൽക്കരണവും, സ്വതന്ത്ര നിക്ഷേപങ്ങളും മറ്റും നടപ്പിൽ വരുത്തിയ രാജ്യം ഇപ്പോൾ അത്തരമൊരു നീക്കുപോക്കിന്റെ  ഭവിഷ്യത്തുകളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പൂർണമായും റഷ്യയാൽ ചുറ്റപ്പെട്ട അവസ്ഥയിലാണ്.  ക്യീവിൽ നിന്ന് ബ്രസ്സൽസിലേക്ക് നേറ്റോ തങ്ങളുടെ ലെയ്‌സണിങ് ഓഫീസ് മാറ്റിയത് അടുത്തിടെയാണ്. പ്രസിഡന്റ് സെലൻസ്കിയെപ്പോലും കീവിൽ നിന്ന് ലാവേവിലേക്ക്  മാറ്റുന്നതിനെക്കുറിച്ചും അവർ ആലോചിക്കുന്നുണ്ട്. 

 അമേരിക്ക റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലകളിൽ ഇതിനോടകം തന്നെ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. അതിൽ നിക്ഷേപങ്ങൾക്കുള്ള വിലക്കും, വ്യാപാരത്തിനുള്ള നിരോധനവും എല്ലാം ഉൾപ്പെടും. ഇനിയും എന്തൊക്കെ ഉപരോധങ്ങളാണ് അമേരിക്കയിൽ നിന്ന് പ്രതീക്ഷിക്കേണ്ടുന്നത്?
 
റഷ്യ ഒരു പക്ഷെ ആഗോള സാമ്പത്തിക സംവിധാനങ്ങളിൽ നിന്ന് പൂർണമായും വിലക്കപ്പെടുന്ന വാസ്ത വരം. അല്ലെങ്കിൽ  റഷ്യയുമായി ബന്ധമുള്ള പല സ്ഥാപനങ്ങളെയും ഒറ്റപ്പെടുത്തി അവയ്ക്കുമേൽ മാത്രം യാത്ര, ചരക്കുനീക്കം, വ്യാപാരം എന്നിവയിൽ വിലക്ക് ഏർപ്പെടുത്തപ്പെടാം. പക്ഷെ, പുടിൻ ഇത്തരം ഒരു നീക്കം മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാണ്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ വിദേശനാണ്യ ശേഖരം, $630 ബില്യൺ, റഷ്യക്ക് മുതൽക്കൂട്ടായുണ്ട്. അതുകൊണ്ട്, പുടിന് വേണമെങ്കിൽ ഉപരോധങ്ങളോട് പോലും പിടിച്ചു നിൽക്കാം.  

റഷ്യ യുക്രെയിൻ വിഷയത്തിൽ യൂറോപ്യൻ ജനതയുടെ റോൾ എന്താവും? 

അമേരിക്കയുടെ വാദങ്ങൾ യൂറോപ്യൻസിന്റെ മുന്നിൽ ചെലവാകും എന്ന് തോന്നുന്നില്ല. യുക്രെയിന് ആയുധങ്ങൾ നൽകരുത് എന്നുവരെ ജർമൻ ചാൻസലർ പറഞ്ഞു കഴിഞ്ഞു. ഫ്രഞ്ച് പ്രസിഡന്റും ജർമൻ ചാൻസലറും പലവട്ടം കീവിൽ പോയിക്കഴിഞ്ഞു. അവർ പലവട്ടം പുടിനോടും ചർച്ചകൾ നടത്തിക്കഴിഞ്ഞു. ജർമനി പതിനൊന്നു ബില്യൺ ഡോളർ ചെലവിട്ട് നോർഡ് സ്ട്രീം പ്രകൃതി വാതക പൈപ്പ്ലൈൻ പൂർത്തീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ആ നിക്ഷേപത്തിന്റെ ഗുണഫലങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടാതിരിക്കാൻ അവർ തീർച്ചയായും ശ്രമിക്കും. അതുകൊണ്ട് അമേരിക്കയുടെ ഉപജാപങ്ങളോട് അനുകൂലമായ ഒരു പ്രതികരണം യൂറോപ്യൻസിന്റെ അടുത്തുനിന്ന് ഉണ്ടാകാനുള്ള ഇട കുറവാണ് എന്നുതന്നെ പറയാം. 

PREV
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ