
മോസ്കോ: റഷ്യയിൽ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടർ കാണാതായി. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. റഷ്യയുടെ കിഴക്കൻ കാംചത്ക പെനിൻസുലയിലാണ് ഹെലികോപ്ടർ കാണാതായതെന്ന് ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു.
ഇന്‍റർഫാക്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്‌കസെറ്റ്‌സ് അഗ്നിപർവ്വതത്തിന് സമീപത്താണ് സംഭവം. ഹെലികോപ്റ്റർ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്.
1960കളിൽ രൂപകൽപ്പന ചെയ്ത ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ് എംഐ-8. റഷ്യയിലും അയൽരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഓഗസ്റ്റ് 12 ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റർ റഷ്യയിലെ കംചത്കയിൽ തകർന്നു വീണിരുന്നു. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറും ആണ് ഈ പ്രദേശം.
പുകവലി കാരണം പ്രതിവർഷം 80,000 പേർ മരിക്കുന്നു, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam