
ഡൽഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള കൂടിക്കാഴ്ച അറ്റ്ലാന്‍റെയിൽ നടക്കും. ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി അറ്റ്ലാന്‍റയിലെത്തുന്ന വിദേശകാര്യമന്ത്രി, ഉഭയകക്ഷി ഉച്ചകോടിയുടെ ഭാഗമായാണ് മാർക്കോ റൂബിയോയുമായി ചർച്ച നടത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന അമേരിക്കൻ സന്ദർശനത്തിന്‍റെ ഒരുക്കങ്ങളും അജണ്ടകളും ഇരു നേതാക്കളും വിലയിരുത്തും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ധാരണയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവിഷയങ്ങൾ ചർച്ച ചെയ്യും. തീരുവ നിർണ്ണയം, വ്യാപാര വ്യവസ്ഥകൾ, വിപണി പ്രവേശനത്തിലെ തടസ്സങ്ങൾ എന്നിവ പരിഹരിച്ച് കരാർ അന്തിമഘട്ടത്തിലേക്ക് എത്തിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
അറ്റ്ലാന്‍റയിൽ സംഘടിപ്പിക്കുന്ന ക്വാഡ് മന്ത്രിതല യോഗത്തിൽ ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, വിതരണ ശൃംഖലയുടെ ശാക്തീകരണം എന്നിവ പ്രധാന അജണ്ടയാകും. റഷ്യ-യുക്രൈൻ സംഘർഷം, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, ഊർജ്ജ സുരക്ഷ, നിർമ്മിത ബുദ്ധി എന്നിവയിലും ഉഭയകക്ഷി ചർച്ചകൾ നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam