ബോയിങ്ങിൽ അഴിച്ചുപണി, പുത്തൻ വിമാനങ്ങൾ വൈകും, ലോകമെങ്ങുമുള്ള സർവീസുകളെ ബാധിച്ചേക്കും, നടപടി വാതിൽ തെറിച്ചതോടെ

Published : Feb 22, 2024, 08:19 AM ISTUpdated : Feb 22, 2024, 08:25 AM IST
ബോയിങ്ങിൽ അഴിച്ചുപണി, പുത്തൻ വിമാനങ്ങൾ വൈകും, ലോകമെങ്ങുമുള്ള സർവീസുകളെ ബാധിച്ചേക്കും, നടപടി വാതിൽ തെറിച്ചതോടെ

Synopsis

യാത്രക്കാർക്കിടയില്‍ വലിയ ആശങ്ക പരത്തിയ ഈ അപകടത്തെ തുടർന്നാണ് ബോയിങ് വലിയ അഴിച്ചുപണി പ്രഖ്യാപിച്ചത്. പുത്തൻ വിമാനങ്ങള്‍ വൈകും. 

ന്യൂയോർക്ക്: ആകാശമധ്യേ യാത്രാവിമാനത്തിന്റെ വാതില്‍ പുറത്തേക്കു തെറിച്ചു പോയ സംഭവത്തെ തുടർന്ന് ബോയിങ്ങിൽ അഴിച്ചുപണി. ബോയിങ് 737 വിമാനങ്ങളുടെ മേധാവിയെ തൽസ്ഥാനത്തു നിന്ന് നീക്കി. പുതിയ സുരക്ഷാ നടപടികളും പ്രഖ്യാപിച്ചു. 

കഴിഞ്ഞ മാസം അഞ്ചിനാണ് 121 പേരുമായി പറന്ന അലാസ്ക എയർലൈൻസിന്‍റെ ബോയിങ് 737 മാക്സ് 9 വിമാനത്തിന്‍റെ വാതിൽ പുറത്തേക്ക് തെറിച്ചുവീണത്. പതിനാറായിരം അടി ഉയരത്തിലാണ് സംഭവം. യാത്രക്കാർക്ക് അപകടമൊന്നും ഉണ്ടായില്ല. വിമാനത്തിന്‍റെ വാതിലിന്‍റെ ബോൾട്ടുകള്‍ അയഞ്ഞതാണ് അപകട കാരണമെന്ന് പിന്നീട് കണ്ടെത്തി. യാത്രക്കാർക്കിടയില്‍ വലിയ ആശങ്ക പരത്തിയ ഈ അപകടത്തെ തുടർന്നാണ് ബോയിങ് ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചുപണി പ്രഖ്യാപിച്ചത്. 

737 വിമാനങ്ങളുടെ ചുമതല വഹിച്ചിരുന്ന എഡ് ക്ലാർക്കിനെ കമ്പനി തൽസ്ഥാനത്തു നിന്ന് നീക്കി. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള പുതിയ നടപടികളും പ്രഖ്യാപിച്ചു. 737 മാക്സ് 9 വിമാനങ്ങളുടെ പറക്കലിന് അമേരിക്കന്‍ വ്യോമയാന ഏജൻസി എഫ്എഎ ഏർപ്പെടുത്തിയ വിലക്ക് താല്‍ക്കാലികമായി പിൻവലിച്ചെങ്കിലും പുതിയ 737 വിമാനങ്ങളുടെ നിർമാണം പരിമിതിപ്പെടുത്താൻ നിർദേശം നൽകി. വിമാനങ്ങളുടെ നിർമാണം കർശനമായി നിരീക്ഷിക്കും. അതുകൊണ്ട് യുണൈറ്റഡ് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾ കാത്തിരിക്കുന്ന പുതിയ മാക്സ് 8, മാക്സ് 9, മാക്സ് 10 വിമാനങ്ങളുടെ നിർമാണം വൈകും. ഇത് ലോകമെങ്ങുമുള്ള വ്യോമയാന സർവ്വീസുകളെ ബാധിക്കാനിടയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി