ഒസാമ ബിൻലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ

Published : Mar 01, 2019, 09:47 PM ISTUpdated : Mar 01, 2019, 09:58 PM IST
ഒസാമ ബിൻലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ

Synopsis

പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെ കുറിച്ച്​ ഊഹാപോഹങ്ങൾ മാത്രമാണുള്ളത്​. പാക്കിസ്ഥാനിലോ അഫ്​ഗാനിസ്​ഥാനിലോ സിറിയയിലോ ഇറാനിൽ വീട്ടു തടങ്കിലിലോ ആണ്​ ഹംസ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ന്യൂയോർക്ക്: അൽ ഖ്വയ്​ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ. ഹംസയുടെ തലയ്ക്ക് അമേരിക്ക വിലയിട്ടതിന് പിന്നാലെയാണ് സൗദിയുടെ നടപടി. ഹംസ ലാദൻ തീവ്രവാദത്തിന്റെ​​ മുഖമായി വളർന്ന് വരുകയാണെന്ന‌ വിവരത്തെ തുടർന്നായിരുന്നു അമേരിക്കയുടെ നടപടി. 

ഹംസയുടെ താവളം കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക്  ഏഴ് കോടി രൂപയാണ് അമേരിക്ക പരിതോഷികം പ്രഖ്യാപിച്ചത്. ബിൻ ലാദന്റെ മരണത്തിന് ശേഷം ഹംസ അൽ ഖ്വയ്​ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ പോകുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. 2011ൽ പിതാവിനെ കൊന്നതിന്​ പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയിരുന്നതായി അമേരിക്ക ആരോപിച്ചു. അതിനിടയിൽ 2015ൽ സിറിയയിലെ തീവ്രവാദികൾ ഒന്നിച്ചു നിൽക്കണമെന്ന്​ ആവശ്യപ്പെടുന്ന ഓഡിയോ ഹംസയുടേതായി പുറത്ത് വന്നിരുന്നു.

ഒസാമ ബിൻലാദന്റെ മരണത്തിനു ശേഷം മൂന്ന്​ ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക്​ തിരികെ മടങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ ഹംസയുടെ കാര്യത്തിൽ അപ്പോഴും തർക്കം നിലനിന്നിരുന്നു. വർഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ.  

പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെ കുറിച്ച്​ ഊഹാപോഹങ്ങൾ മാത്രമാണുള്ളത്​. പാക്കിസ്ഥാനിലോ അഫ്​ഗാനിസ്​ഥാനിലോ സിറിയയിലോ ഇറാനിൽ വീട്ടു തടങ്കിലിലോ ആണ്​ ഹംസ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ; അമേരിക്കൻ എയർ ബേസുകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
പഠനത്തിനായി പരിശോധിച്ചത് 5 ഇനത്തിലുള്ള 85ഓളം സ്രാവുകളെ, രക്തത്തിൽ കണ്ടത് കൊക്കെയ്ൻ, കഫീൻ, വേദനസംഹാരികൾ അടക്കമുള്ള മാരകമയക്കുമരുന്ന്