Saudi Arabia : ഭീകരവാദം: ഒറ്റദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

Published : Mar 12, 2022, 08:07 PM ISTUpdated : Mar 12, 2022, 08:11 PM IST
Saudi Arabia : ഭീകരവാദം: ഒറ്റദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

Synopsis

81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്.  

റിയാദ്: തീവ്രവാദവുമായി (Terrorists) ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്ക് വിധിച്ച 81 പേരുടെ ശിക്ഷ നടപ്പാക്കി (Execute)  സൗദി അറേബ്യ (Saudi Arabia). കഴിഞ്ഞ വര്‍ഷം സൗദിയില്‍ നടപ്പാക്കിയ വധശിക്ഷയേക്കാള്‍ കൂടുതല്‍ പേരുടെ ശിക്ഷയാണ് ഒറ്റദിവസം നടപ്പാക്കിയത്. ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്,  അല്‍-ഖ്വയ്ദ, യെമനിലെ ഹൂതി വിമതര്‍ ഭീകരവാദികളും വധശിക്ഷക്ക് വിധേക്കപ്പെട്ടവരിലുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) അറിയിച്ചു. എല്ലാവര്‍ക്കുമെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു. 

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു. കുറ്റവാളികള്‍ സുരക്ഷാ സേനയിലെ അംഗങ്ങളെ കൊലപ്പെടുത്തിയെന്നും രാജ്യത്തേക്ക് ആയുധങ്ങള്‍ കടത്തിയെന്നും എസ്പിഎ കൂട്ടിച്ചേര്‍ത്തു. 81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്. വധശിക്ഷക്ക് വിധേയരായവരെയെല്ലാം കോടതികളില്‍ വിചാരണ ചെയ്തു. വിവിധ ഘട്ടങ്ങളിലായി 13 ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാണ് വിചാരണ നടന്നതെന്നും എസ്പിഎ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് സൗദ്യ അറേബ്യ. ഇത്രയും പേരെ ഒരുമിച്ച് വധശിക്ഷ നടപ്പാക്കുന്നതും ആദ്യമാണ്.

സൗദിയില്‍ പെട്രോളിയം സംസ്‌കരണ ശാലയ്ക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

 

റിയാദ്: റിയാദ് (Riyadh) പെട്രോളിയം സംസ്‌കരണ ശാലയ്ക്ക് (petroleum  refinery) നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.40 ന് ആണ് റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത് (drone attack). ആക്രമണത്തില്‍ റിഫൈനറിയില്‍ നേരിയ തോതിലുള്ള അഗ്‌നിബാധയുണ്ടായി. ഇത് ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കി. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. റിഫൈനറിയുടെ പ്രവര്‍ത്തനത്തെയോ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണത്തെയോ ഡ്രോണ്‍ ആക്രമണം ബാധിച്ചിട്ടുമില്ല. 

ഭീരുത്വമാര്‍ന്ന ഈ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ആവര്‍ത്തിച്ച് നടത്തുന്ന ഇത്തരം ഭീകരാക്രമണങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച്, ആഗോള തലത്തില്‍ ഊര്‍ജ വിതരണ സ്ഥിരതയെയും സുരക്ഷയെയും ഇതുവഴി ആഗോള സമ്പദ്വ്യവസ്ഥയില്‍ പ്രതികൂല സ്വാധീനം ചെലുത്താനുമാണ് ഉന്നംവെക്കുന്നത്. ഇത്തരം നശീകരണ, ഭീകരാക്രണങ്ങള്‍ക്കെതിരെ ലോക രാജ്യങ്ങളും സംഘടനകളും ശക്തമായി നിലയുറപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെയും അവരെ പിന്തുണക്കുന്നവരെയും തടയുകയും വേണമെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഊര്‍ജ മന്ത്രാലയം സൂചന നല്‍കിയിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ സൗദി അറേബ്യക്കു നേരെ ആവര്‍ത്തിച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പ്രതാപത്തിന്റെ നെറുകയിൽനിന്ന് പടുകുഴിയിലേക്ക്; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നത് എങ്ങനെ?
പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം