സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; മദീനയിലും കിഴക്കൻ പ്രവിശ്യയിലും അഞ്ച് ഡ്രോണുകൾ തകർത്ത് സഖ്യസേന

Published : Oct 21, 2026, 01:25 PM IST
saudi arabia

Synopsis

സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. മദീനയിലും കിഴക്കൻ പ്രവിശ്യയിലും അഞ്ച് ഡ്രോണുകൾ തകർത്ത് സഖ്യസേന. ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, യെമനിലെ ഹൂതി വിഭാഗമാണ് ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് സൂചന.

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. പുണ്യനഗരങ്ങളിലൊന്നായ മദീനയെയും സൗദിയുടെ കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്.

രാജ്യത്തെ ലക്ഷ്യമാക്കി തൊടുത്തുവിട്ട നാല് ഡ്രോണുകൾ സഖ്യസേന വിജയകരമായി തകർത്തതായി സഖ്യസേനാ വക്താവ് തുർക്കി അൽ മാലിക്കി എക്സ് പ്ലാറ്റ്‍ഫോമിൽ അറിയിച്ചു. മദീന മേഖലയിലും കിഴക്കൻ പ്രവിശ്യയിലുമാണ് ഈ ആക്രമണശ്രമങ്ങൾ തടഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. കിഴക്കൻ പ്രവിശ്യയിൽ വെച്ച് അഞ്ചാമതൊരു ഡ്രോൺ കൂടി സഖ്യസേന വെടിവെച്ചിട്ടതായി അൽ മാലിക്കി പിന്നീട് മറ്റൊരു കുറിപ്പിൽ സ്ഥിരീകരിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, യെമനിലെ ഹൂതി വിഭാഗമാണ് ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് സൂചന.

അതേസമയം ഹൂതി ആക്രമണത്തിൽ നിന്ന് സൗദി അറേബ്യക്ക് പ്രതിരോധമൊരുക്കാൻ യു കെയും എത്തുമെന്നാണ് വിവരം. ഹൂതികളുടെ ആക്രമണങ്ങളെ ചെറുക്കാൻ സൗദിക്ക് വേണ്ടി യു കെ പോർവിമാനങ്ങൾ വിന്യസിക്കാനാണ് തീരുമാനം. കൂടുതൽ രാജ്യങ്ങളുമായി സൗദി ചർച്ചകൾ നടത്തുന്നുണ്ട്. അതിനിടെ സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികൾ വീണ്ടും ആക്രമണം നടത്തി. മിസൈലുകൾ തകർത്തതായി സൗദി സേന അറിയിച്ചു. സംഘർഷങ്ങൾക്കടെ മേഖലയിൽ നിർണായക ചർച്ചകൾ നടക്കുകയാണ്. ഫ്രാൻസുമായി യു എ ഇ തന്ത്രപ്രധാന പ്രതിരോധ സഹകരണ കരാറിലേക്ക് നീങ്ങുകയാണ്. ഇതിനായി ചട്ടക്കൂട് രൂപീകരിച്ചു. അതേസമയം അമേരിക്ക - ഇറാൻ സംഘ‍ർഷത്തിൽ സമാധാന ചർച്ചകൾ വീണ്ടും സജീവമാകുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്ക - ഇറാൻ സംഘർഷ ആശങ്കകൾക്കിടെ വീണ്ടും ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ചർച്ചകൾ സജീവമാകുകയാണ്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവറോവ്, ഇറാൻ പരമാധികാര സുരക്ഷ കൗൺസിൽ മേധാവി മുഹ്സിൻ റിസയിയുമായി ചർച്ച നടത്തി. ഇറാന്‍റെ യുറേനിയം ശേഖരം സമവായമെന്ന നിലയിൽ ഏറ്റുവാങ്ങി സൂക്ഷിക്കാം എന്ന് റഷ്യ അറിയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

10 വർഷത്തേക്ക് പിന്മാറാനാകില്ല; സൗദി-പാകിസ്ഥാൻ-തുർക്കി പ്രതിരോധ കരാറിലെ വ്യവസ്ഥകൾ പുറത്ത്; മൂന്നുമാസം മുൻപ് നോട്ടീസും നൽകണം
12 -ാം വയസ്സിൽ വരച്ച ഒരു ചിത്രം ജീവിതം മാറ്റിമറിച്ചു! യുദ്ധത്തിനെതിരെ ചിത്രം വരച്ചതിന് അച്ഛനൊപ്പം മറ്റൊരു രാജ്യത്ത് അ‍ജ്‌ഞാതവാസത്തിൽ മകളും!