സൗദിയിൽ പ്രവാസികൾക്ക് വമ്പൻ തിരിച്ചടി; ചില തൊഴിലുകളിൽ സ്വദേശിവത്കരണം 60 ശതമാനമായി ഉയർത്തി

Published : Apr 20, 2026, 10:47 AM IST
expats

Synopsis

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സെയിൽസ്, മാർക്കറ്റിങ് തസ്തികകളിൽ സ്വദേശിവത്കരണം 60 ശതമാനമായി ഉയർത്തി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ബാധകമായ ഈ നിയമപ്രകാരം, സ്വദേശി ജീവനക്കാർക്ക് കുറഞ്ഞത് 5,500 റിയാൽ ശമ്പളം നൽകണം.

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സെയിൽസ്, മാർക്കറ്റിങ് തസ്തികകളിൽ സ്വദേശിവത്കരണം (നിതാഖാത്) 60 ശതമാനമായി ഉയർത്തി. ഞായറാഴ്ച (ഏപ്രിൽ 19) മുതൽ പ്രാബല്യത്തിൽ വന്നു. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച ഈ പുതിയ പരിഷ്കാരങ്ങൾ രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.

മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ ഇനി മുതൽ 60 ശതമാനവും സ്വദേശി ജീവനക്കാരായിരിക്കണം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുന്നത്. ഈ തസ്തികകളിൽ സ്വദേശി ജീവനക്കാരെ നിതാഖാത് പരിധിയിൽ ഉൾപ്പെടുത്തണമെങ്കിൽ അവർക്ക് കുറഞ്ഞത് 5,500 സൗദി റിയാൽ ശമ്പളം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

തസ്തികകൾ

1. മാർക്കറ്റിങ് വിഭാഗം: മാർക്കറ്റിങ് മാനേജർ, അഡ്വർടൈസിങ് ഏജൻറ്, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ്, ഫോട്ടോഗ്രാഫർ തുടങ്ങി 10 തസ്തികകൾ.

2. സെയിൽസ് വിഭാഗം: സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് പ്രതിനിധി, ഹോൾസെയിൽ സെയിൽസ് പ്രതിനിധി, ഐടി ആൻഡ് കമ്യൂണിക്കേഷൻ ഡിവൈസ് സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്‌സ്യൽ സ്പെഷ്യലിസ്റ്റ്, കമ്മോഡിറ്റി ബ്രോക്കർ എന്നിവയുൾപ്പെടെയുള്ള തസ്തികകൾ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രൂശിതനായ യേശുക്രിസ്തുവിന്‍റെ പ്രതിമ തകർത്ത് താഴെയിടുന്ന ഇസ്രയേൽ സൈനികൻ; ചിത്രം യഥാർത്ഥമെന്ന് സ്ഥിരീകരണം, ലോകമെങ്ങും പ്രതിഷേധം
അമേരിക്കയിൽ പൊതുസ്ഥലത്ത് വെടിവെയ്പ്പ്; എട്ട് കുട്ടികൾ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചുകൊന്നു