ഷാർജയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനം കാണാതായി; റഡാർ-റേഡിയോ ബന്ധം നഷ്‌ടപ്പെട്ടു; കടലിൽ തകർന്നുവീണെന്ന് സംശയം

Published : Jul 08, 2026, 09:48 AM IST
Flight

Synopsis

ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പോയ ബോയിംഗ് 737 കാർഗോ വിമാനം അറബിക്കടലിൽ കാണാതായി. നാവിഗേഷൻ സിസ്റ്റത്തിലെ തകരാർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അഞ്ച് ജീവനക്കാരുമായി കാണാതായ വിമാനത്തിനായി പാകിസ്ഥാൻ നാവികസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

കറാച്ചി: ഷാർജയിൽ നിന്നും പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ ബോയിംഗ് 737 കാർഗോ (ചരക്ക്) വിമാനം കാണാതായി. വിമാനം അറബിക്കടലിൽ തകർന്നുവീണോയെന്നാണ് സംശയം. അഞ്ച് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9:21 ഓടെയാണ് വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോളർമാർക്ക് നഷ്ടമായത്. വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുൻപ് വിമാനത്തിലെ നാവിഗേഷൻ സിസ്റ്റത്തിന് തകരാർ സംഭവിച്ചതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു.

വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വലിയ വ്യതിയാനങ്ങൾ ഉണ്ടാവുകയും തുടർന്ന് അതിവേഗത്തിൽ താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'ഫ്ലൈറ്റ്‌റഡാർ24' -ന്റെ പ്രാഥമിക അറിയിപ്പ്. കറാച്ചിയിൽ നിന്ന് ഏകദേശം 155 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറിയാണ് വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടത്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കെ2 എയർവേയ്‌സ്' (K2 Airways) എന്ന സ്വകാര്യ ചരക്ക് വിമാനക്കമ്പനിയുടേതാണ് ഈ വിമാനം.

കാണാതായ വിമാനത്തിനായി പാകിസ്ഥാൻ നാവികസേന, വ്യോമസേന, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ അറബിക്കടലിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നേവി ഫ്രിഗേറ്റുകളും (യുദ്ധക്കപ്പലുകൾ) മറ്റ് വിമാനങ്ങളും തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ ഇതിനുമുമ്പ് 2020-ൽ കറാച്ചി വിമാനത്താവളത്തിന് സമീപം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നുവീണാണ് അപകടം ഉണ്ടായത്. അന്ന് വിമാനത്തിലുണ്ടായിരുന്ന 99 പേരിൽ 97 പേരും കൊല്ലപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ
അയോധ്യ ട്രസ്റ്റും ബാങ്കും തമ്മിലുള്ള കരാർ നിരന്തരം ലംഘിക്കപ്പെട്ടെന്ന് എസ്ഐടി; കരാറിനെ കുറിച്ച് അറിയില്ലെന്ന് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്