ബലൂചിസ്ഥാനിൽ സ്ഫോടനപരമ്പര; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു, നിരവധി പൗരന്മാർക്ക് പരിക്ക്

Published : Dec 26, 2022, 02:37 AM ISTUpdated : Dec 26, 2022, 02:38 AM IST
ബലൂചിസ്ഥാനിൽ സ്ഫോടനപരമ്പര; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു, നിരവധി പൗരന്മാർക്ക് പരിക്ക്

Synopsis

ഡിസംബർ 24 മുതൽ  രഹസ്യാന്വേഷണ  ഓപ്പറേഷൻ നടന്നുവരികയായിരുന്നു. കോഹ്‌ലു ജില്ലയിലെ കഹാൻ ഏരിയയിൽ ഒരു  സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ചതായും പാകിസ്ഥാൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.  

ഇസ്ലാമാബാദ്: ഞായറാഴ്ച ബലൂചിസ്ഥാനിൽ നടന്ന ഒന്നിലധികം സ്ഫോടനങ്ങളിൽ അഞ്ച് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും പത്തിലധികം സാധാരണ പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിസംബർ 24 മുതൽ  രഹസ്യാന്വേഷണ  ഓപ്പറേഷൻ നടന്നുവരികയായിരുന്നു. കോഹ്‌ലു ജില്ലയിലെ കഹാൻ ഏരിയയിൽ ഒരു  സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ചതായും പാകിസ്ഥാൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.

മറ്റൊരു സംഭവത്തിൽ, ക്വറ്റയിലെ സാറ്റലൈറ്റ് ടൗണിലെ ഒരു പൊലീസ് ചെക്ക് പോയിന്റിലേക്ക് അജ്ഞാതർ ഗ്രനേഡ് എറിഞ്ഞു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് പൗരന്മാരും ഉൾപ്പടെ എട്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് പറയുന്നു. ഈ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് ക്വറ്റയിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റിരുന്നു. രാജ്യം ക്രിസ്മസ് ആഘോഷിക്കുന്ന ദിവസമാണ് ബലൂചിസ്ഥാനിൽ ഒന്നിലധികം സ്ഫോടനങ്ങൾ നടന്നത്.

Read Also: 'ഇതിലും ഭേദം ഞങ്ങളുടെ തലയറക്കുന്നത്, ഇവിടെ ജനിച്ചതിൽ ദു:ഖിക്കുന്നു, നിസഹായരായി അഫ്ഗാൻ പെൺകുട്ടികളുടെ വാക്കുകൾ

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ