'ഇതിലും ഭേദം ഞങ്ങളുടെ തലയറക്കുന്നത്, ഇവിടെ ജനിച്ചതിൽ ദു:ഖിക്കുന്നു, നിസാഹയരായി അഫ്ഗാൻ പെൺകുട്ടികളുടെ വാക്കുകൾ

Published : Dec 25, 2022, 08:03 PM ISTUpdated : Dec 25, 2022, 08:04 PM IST
'ഇതിലും ഭേദം ഞങ്ങളുടെ തലയറക്കുന്നത്, ഇവിടെ ജനിച്ചതിൽ ദു:ഖിക്കുന്നു, നിസാഹയരായി അഫ്ഗാൻ പെൺകുട്ടികളുടെ വാക്കുകൾ

Synopsis

താലിബാൻ ഭരണം പിടിച്ചടക്കിയത് മുതൽ അഫ്ഗാനിലെ സ്ത്രീകൾ നേരിടേണ്ടി വരുന്ന നീതി നിഷേധത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോഴും അവരുടെ ദുരിതത്തിന് അവസാനമില്ല. സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ വിലക്കിയ നടപടിയിൽ കടുത്ത അമർശമാണ് അഫ്ഗാൻ വനിതകൾ ഉയർത്തുന്നത്

കാബൂൾ: താലിബാൻ ഭരണം പിടിച്ചടക്കിയത് മുതൽ അഫ്ഗാനിലെ സ്ത്രീകൾ നേരിടേണ്ടി വരുന്ന നീതി നിഷേധത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോഴും അവരുടെ ദുരിതത്തിന് അവസാനമില്ല. സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ വിലക്കിയ നടപടിയിൽ കടുത്ത അമർശമാണ് അഫ്ഗാൻ വനിതകൾ ഉയർത്തുന്നത്.  അഫ്ഗാനിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് യൂണിവേഴ്സിറ്റിയിൽ പോകുന്ന ആദ്യത്തെ സ്ത്രീയാകാൻ സ്വപ്നം കണ്ടിരിക്കുകയായിരുന്നു മർവ. നഴ്സാകുക എന്നായുന്നു അവളുടെ സ്വപ്നം. അതിനായി ഏതാനം മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മാർവയ്ക്ക് ഇന്ന് കാണേണ്ടി വരുന്നത് തന്റെ സഹോദരൻ ഒറ്റയ്ക്ക് സർവകലാശാലയിലേക്ക്  പോകുന്ന കാഴ്ചയാണ്.

'പഠനത്തിനുള്ള സ്വാതന്ത്ര്യം വിലക്കുന്നതിനെക്കാൾ നല്ലത് തലവെട്ടാൻ  ഉത്തരവിടുന്നതായിരുന്നു. അത് പോലും ഈ നിരോധനത്തേക്കാൾ നല്ലതായിരുന്നു'. പഠിക്കാനുള്ള തങ്ങളുടെ അവകാശങ്ങൾ വിലക്കിയതിനോട് പത്തൊൻപതുകാരിയായ മർവയുടെ പ്രതിഷേധം ഇങ്ങനെ..  ' മൃഗങ്ങളേക്കാൾ മോശമായാണ് ഞങ്ങളോട് പെരുമാറുന്നത്. അവയ്ക്ക് സ്വന്തമായി എവിടെയും പോകാം, പക്ഷേ  ഞങ്ങൾ പെൺകുട്ടിൾക്ക് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പോലും അവകാശമില്ല. ഇങ്ങനെയൊരു ലോകത്തിൽ ജനിച്ചതിൽ ഞാനിന്ന് ദുഖിക്കുന്നു' അവൾ പറഞ്ഞു. അഫ്ഗാൻ തലസ്ഥാനത്തെ ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ  മാർച്ച് മുതൽ നഴ്സിംഗ് ബിരുദത്തിന് ചേരുന്നതിലുള്ള തയ്യാറെടുപ്പിലായിരുന്നു മർവ. അവളെപ്പോലെ നിരവധി സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വപ്നങ്ങൾക്കും വിലങ്ങു തടിയിടുകയാണ് താലിബാൻ ഇന്ന്.  

അതേസമയം പെൺകുട്ടികളെ സർവകലാശാലയിൽ നിന്ന് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാൻ രംഗത്തെത്തിയിരുന്നു. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ വിലക്കിയ ന‌പടി ആഗോളതലത്തിൽ രൂക്ഷ വിമർശനത്തിനിടയാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി താലിബാൻ മന്ത്രി രംഗത്തെത്തിയത്. വിഷയത്തിൽ ആദ്യമായാണ് താലിബാൻ ഔദ്യോ​ഗികമായി പ്രതികരിക്കുന്നത്. പഠിപ്പിക്കുന്ന ചില വിഷയങ്ങൾ ഇസ്‌ലാമിന്റെ നിയമങ്ങൾ ലംഘിക്കുന്നതാണെന്നും സർവകലാശാലകളിൽ ആണും പെണ്ണും ഒരിമിച്ചിരുന്ന് പഠിക്കുന്നത് ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും  താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം അഫ്​ഗാൻ ടെലിവിഷനോട് വ്യക്തമാക്കി. പെൺകുട്ടികളെ വിലക്കിയ നടപടിയെ അപലപിച്ച അന്താരാഷ്ട്ര സമൂഹത്തെയും താലിബാൻ വിമർശിച്ചു. വിദേശികൾ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Read more: താലിബാൻ നേതാക്കളുടെ പെൺമക്കൾ വിദേശത്ത് പഠിക്കുന്നു; അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് കോളേജും ഇല്ല, സ്കൂളും ഇല്ല.!

വസ്ത്രധാരണത്തിൽ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിദ്യാർഥിനികൾ പാലിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതുപോലെയാണ് പെൺകുട്ടികൾ വസ്ത്രം ധരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകിയ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ല. സർകലാശാലകളിൽ എത്തുന്ന പെൺകുട്ടികൾ ഹിജാബുമായി ബന്ധപ്പെട്ട നിർദേശങ്ങളും പാലിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ശാസ്ത്ര വിഷയങ്ങളും എൻജിനീയറിങ്, അഗ്രികൾച്ചർ വിഷയങ്ങളും അഫ്​ഗാൻ സ്ത്രീകളുടെ  അന്തസ്സിനും സംസ്കാരത്തിനും ചേരുന്നതല്ലെന്നും  മന്ത്രി വ്യക്തമാക്കി.

PREV
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്