വലുത് വരാനിരിക്കുന്നു? ഇറാനെ ആശങ്കയിലാക്കി ഇന്നലെ ഒറ്റ രാത്രി കൊണ്ട് ഒൻപത് തവണ പർദിസ് മേഖലയിൽ ഭൂചലനം

Published : May 13, 2026, 01:59 PM IST
iran flag

Synopsis

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഒരേ രാത്രിയിൽ ഒൻപതോളം ഭൂചലനങ്ങൾ രേഖപ്പെടുത്തി, ഇതിൽ ഏറ്റവും ശക്തമായത് 4.6 തീവ്രതയിലായിരുന്നു. 'മോഷാ ഫോൾട്ട്' മേഖലയിലെ ഈ അസാധാരണ പ്രകമ്പനങ്ങൾ ഒരു വലിയ ഭൂകമ്പത്തിന്റെ മുന്നോടിയാണോ എന്ന ആശങ്ക ശാസ്ത്രലോകത്തും ജനങ്ങൾക്കിടയിലും ശക്തമാക്കിയിട്ടുണ്ട്.

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ പർദിസ് മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഒൻപതോളം ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തി. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇതിൽ ഏറ്റവും ശക്തമായത്. സാധാരണയായി ടെഹ്‌റാൻ മേഖലയിൽ ഭൂചലനങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ ഒരേ രാത്രി തന്നെ ഒൻപതോളം പ്രകമ്പനങ്ങൾ ഉണ്ടാകുന്നത് അസാധാരണമാണ്. റാനിലെ ഏറ്റവും സജീവമായ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായ 'മോഷാ ഫോൾട്ട്' പരിധിയിലാണ് ഈ ചലനങ്ങൾ ഉണ്ടായത്. ഇത് വലിയൊരു ഭൂകമ്പത്തിന്റെ മുന്നോടിയാണോ അതോ ഭൂമിക്കടിയിലെ ഊർജ്ജം ചെറിയ തോതിൽ പുറത്തുപോകുന്നതാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ തുടർ ചലനങ്ങളിൽ നിലവിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഭയന്ന ജനങ്ങൾ രാത്രി തെരുവുകളിലും പാർക്കുകളിലുമാണ് കഴിഞ്ഞത്. 1.4 കോടിയിലധികം ജനങ്ങൾ താമസിക്കുന്ന ടെഹ്‌റാൻ നഗരം മൂന്ന് പ്രധാന ഭൗമപാളികൾക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു വലിയ ഭൂകമ്പമുണ്ടായാൽ അത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാകുമെന്ന് സീസ്‌മോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ ദുർബലമായ കെട്ടിട നിർമ്മാണ രീതികളും ജനസാന്ദ്രതയും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കാൻ കാരണമാകും. 2003-ൽ ബാം നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ 30,000-ത്തിലധികം പേർ കൊല്ലപ്പെട്ട ഓർമ്മകളിലാണ് ഇപ്പോഴും ഇറാൻ ജനതയുള്ളത്. ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളും റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള ദുരന്തനിവാരണ സേനകളും അതീവ ജാഗ്രതയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചൈനക്ക് വേണ്ടി ചാരപ്രവർത്തനം, കേസിന് പിന്നാലെ അമേരിക്കയിൽ മേയർ രാജി വെച്ചു; മുൻ പ്രതിശ്രുത വരനും ഇതേ കേസിൽ ജയിലിൽ
ഹോർമൂസിൽ 'പെട്ട്' ലോകം ജീവിതം, കഠിനമാകുന്നു, പ്രവാസികൾക്ക് തിരിച്ചടി, വിമാന ടിക്കറ്റ് നിരക്കുയർന്നു