
ഹെബ്രോൺ: വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ കൊടുംക്രൂരത. ഇസ്രയേൽ സൈനികൻ്റെ വെടിയേറ്റ് ഏഴ് മാസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടു. ഹെബ്രോണിലെ തെൽ റുമൈദ മേഖലയിലാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. വെടിയേറ്റ് ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേഖലയിൽ ഇസ്രായേൽ സൈന്യവും പലസ്തീനികളും തമ്മിൽ തർക്കങ്ങളും സംഘർഷങ്ങളും ഉടലെടുത്തതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. കുഞ്ഞ് കൊല്ലപ്പെട്ടത് വെസ്റ്റ് ബാങ്കിൽ വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങൾക്കും വൻ ജനരോഷത്തിനും കാരണമായിട്ടുണ്ട്. പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തുന്ന അമിത ബലപ്രയോഗങ്ങളെയും സാധാരണക്കാർക്കും പ്രത്യേകിച്ച് കുട്ടികൾക്ക് നേരെയുമുണ്ടാകുന്ന ആക്രമണങ്ങളെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി അപലപിക്കുകയും ചെയ്‌തു. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam