സുപ്രധാന തീരുമാനമെടുത്ത് സൗദിയും റഷ്യയും ഉൾപ്പെടെയുള്ള 7 ഒപെക് പ്ലസ് രാജ്യങ്ങൾ, എണ്ണയുൽപ്പാദനം വർധിപ്പിക്കും; യുഎഇ വിട്ടുപോയ ശേഷമുള്ള ആദ്യ തീരുമാനം

Published : May 03, 2026, 09:42 PM IST
salman putin

Synopsis

സൗദിയും റഷ്യയും ഉൾപ്പെടെ 7 ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണയുൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചു. പ്രതിദിനം ഒരു ലക്ഷത്തി എൺപത്തി എട്ടായിരം ബാരൽ അധികമായി ഉൽപ്പാദിപ്പിക്കും. എന്നാൽ, ഹോർമൂസ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വിപണിക്ക് ഉടൻ ആശ്വാസം ലഭിക്കാനിടയില്ല

ആഗോള ഇന്ധന പ്രതിസന്ധിക്കിടെ എണ്ണയുൽപ്പാദനം കൂട്ടുന്നത് പ്രഖ്യാപിച്ച് ഒപക് പ്ലസിലെ 7 രാഷ്ട്രങ്ങൾ. ഒരു ലക്ഷത്തി എൺപത്തി എട്ടായിരം ബാരൽ ഓരോ ദിവസവും അധികം ഉൽപാദിപ്പിക്കാനാണ് തീരുമാനം. യു എ ഇ കൂട്ടായ്മ വിട്ടതിന് ശേഷമുള്ള ആദ്യ പ്രഖ്യാപനമാണ്. സൗദിയും റഷ്യയുമാണ് കൂടുതൽ ഉൽപാദിപ്പിക്കുക. അറുപതിനായിരം ബാരൽ വീതമാകും ഇരു രാജ്യങ്ങളും ഉത്പാദനം വർധിപ്പിക്കുക. യു എ ഇയും ഉൽപാദനം കൂട്ടാനൊരുങ്ങുകയാണ്. ഉൽപാദനം കൂട്ടിയാലും നിലവിലെ ഹോർമൂസ് പ്രതിസന്ധി തീരാതെ വിപണിക്ക് ഉടനെ ആശ്വാസമാകില്ല.

വിശദ വിവരങ്ങൾ

ഒപകും ഒപക് പ്ലസും വിട്ട യു എ ഇ തീരുമാനത്തിന് ശേഷമുള്ള ആദ്യ യോഗത്തിലാണ് 7 രാഷ്ട്രങ്ങൾ വൻ വർധനവ് പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തി എൺപത്തി എട്ടായിരം ബാരൽ പ്രതിദിന അധിക ഉൽപാദനം നിലവിലെ വില വർധനവിനെ തടയുമെന്ന പ്രതീക്ഷയില്ല. സൗദിയും റഷ്യയുമാണ് കൂടുതൽ ഉൽപാദിപ്പിക്കുക. അറുപതിനായിരം ബാരൽ വീതം. ഇറാക്ക്, കുവൈത്ത്, കസഖ്സ്ഥാൻ, അൾജീരിയ, ഒമാൻ എന്നിവയാണ് മറ്റ് രാഷ്ട്രങ്ങൾ. അതേസമയം യു എ ഇയും ഉൽപാദനം സ്വതന്ത്രമായി കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 36 ലക്ഷം ബാരൽ ഓരോ ദിവസവും നിലവിൽ ഉൽപാദിപ്പിക്കുന്നുണ്ട്. അടുത്ത വർഷത്തിനുള്ളിൽ ഉൽപാദനം യു എ ഇ അൻപത് ലക്ഷമാക്കും എന്നാണ് പ്രതീക്ഷ. ഉൽപാദനം കൂട്ടിയാലും നിലവിലെ ഹോർമൂസ് പ്രതിസന്ധി തീരാതെ വിപണിക്ക് ഉടനെ ആശ്വാസമാകില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍റെ ആകാശത്ത് എവിടെയും എത്താനാവുമെന്ന് നെതന്യാഹു; കോടികളുടെ പ്രതിരോധ കരാർ, യുഎസിൽ നിന്നും അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനം
കോഴിക്കോട്-ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്