
ന്യൂയോര്‍ക്ക്: എല്ലെ മാഗസിന്‍റെ ലേഖിക ഇ ജീന്‍ കരോളിന്‍റെ ലൈംഗികാരോപണം വീണ്ടും നിഷേധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 20 വര്‍ഷം മുമ്പ് ഡ്രസിംഗ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കരോളിന്‍റെ ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച ട്രംപ് അവള്‍ തന്‍റെ 'ടൈപ്പ്' അല്ലെന്നാണ് അതിന് നല്‍കിയ വിശദീകരണം.
'' എല്ലാ ബഹുമാനത്തോടെയും പറയട്ടേ: ഒന്ന് അവരെന്‍റെ ടൈപ്പ് അല്ല. രണ്ട് അത് ഒരിക്കലും സംഭവിക്കില്ല. ഒരിക്കലും സംഭവിക്കില്ല. ഒകെ ? '' 'ദ ഹില്‍'ന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. തനിക്ക് അവരെ അറിയില്ല. അവര്‍ മാഗസിനില്‍ എഴുതിയത് കള്ളമാണെന്നും ട്രംപ് പറഞ്ഞു.
ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ പബ്ലിഷ് ചെയ്യുന്ന കരോളിന്‍റെ പുസ്തകത്തിലാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.1990 കളിലാണ് താന്‍ പീഡനം നേരിട്ടതെന്നാണ് കരോളിന്‍ തന്‍റെ പുതിയ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. പ്രസിഡന്‍റ് ആകുന്നതിന് മുമ്പ് ട്രംപ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തുന്ന 16ാമത്തെയെങ്കിലും യുവതിയായിരിക്കും കരോളിന്‍ എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാന്‍ഹട്ടണിലെ ഒരു കടയില്‍ വച്ച് ഏതോ യുവതിക്ക് വസത്രം വാങ്ങുന്നതിനായി ട്രംപ് തന്നോട് അഭിപ്രായം ചോദിച്ചു. തമാശ രൂപേണ മറുപടിയും നല്‍കി. ആ സമയത്ത് ഡ്രസിംഗ് റൂം അടഞ്ഞ് കിടക്കുകയായിരുന്നു. അയാള്‍ തന്നെ ചുമരിലേക്ക് തള്ളി മാറ്റി. തല ചുമരില്‍ ഇടിച്ചു. ലൈംഗികമായി പീഡിപ്പിച്ചുവെന്നും കരോളില്‍ പുസ്തകത്തില്‍ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam