ഒന്നര മണിക്കൂര്‍ ജീവന്‍ പണയംവച്ച് ചെന്നായക്കൂട്ടത്തെ പോരാടി തോല്‍പിച്ച് 'കാസ്പര്‍'; അഭിനന്ദന പ്രവാഹം

By Web TeamFirst Published Dec 5, 2022, 9:13 PM IST
Highlights

ചെന്നായക്കൂട്ടത്തിന്‍റെ കടന്നാക്രമണത്തില്‍ പരിക്കേറ്റെങ്കിലും യജമാനനോടുള്ള കടമ മറന്നില്ല. ജോണ്‍ വയല്‍വില്ലര്‍ എന്നായാളുടെ നായയാണ് കാസ്പര്‍. ഒന്നരമണിക്കൂറോളമാണ് കാസ്പര്‍ ചെന്നായക്കൂട്ടത്തോട് പോരാടിയതെന്നാണ് ഉടമ ജോണ്‍ വയല്‍വില്ലര്‍ വിശദമാക്കുന്നത്.

ആട്ടിന്‍ പറ്റത്തെ പിടികൂടാനെത്തിയ ചെന്നായക്കൂട്ടത്തെ കടിച്ചുകൊന്ന് ഇരുപത് മാസം പ്രായം മാത്രമുള്ള കാവല്‍ നായ. ജോര്‍ജ്ജിയയിലാണ് സംഭവം. കാസ്പര്‍ എന്ന കാവല്‍ നായ പേരു പോലെ തന്നെ ആട്ടിന്‍ പറ്റത്തിന് കാവലായത്. ഗ്രേറ്റ് പൈറനീസ് വിഭാഗത്തിലുള്ള കാവല്‍ നായ ചെന്നായക്കൂട്ടത്തിന്‍റെ കടന്നാക്രമണത്തില്‍ പരിക്കേറ്റെങ്കിലും യജമാനനോടുള്ള കടമ മറന്നില്ല. ജോണ്‍ വയല്‍വില്ലര്‍ എന്നായാളുടെ നായയാണ് കാസ്പര്‍. ഒന്നരമണിക്കൂറോളമാണ് കാസ്പര്‍ ചെന്നായക്കൂട്ടത്തോട് പോരാടിയതെന്നാണ് ഉടമ ജോണ്‍ വയല്‍വില്ലര്‍ വിശദമാക്കുന്നത്.

എട്ട് ചെന്നായകളാണ് കാസ്പറിന്‍റെ ചെറുത്ത് നില്‍പില്‍ ചത്തത്. മിക്ക ചെന്നായയുടേയും തൊലിയിലും വാലിനും സാരമായ പരിക്കാണ് കാസ്പറിന്‍റെ ആക്രമണത്തിലുണ്ടായത്. ചെന്നായക്കൂട്ടത്തെ തുരത്തി ഓടിച്ച കാസ്പര്‍ പരിക്കേറ്റ് രണ്ട് ദിവസം കഴിഞ്ഞാണ് മടങ്ങി എത്തിയതെന്നും ഉടമ സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കുന്നത്. പരിക്കുകള്‍ ഭേദമാകുന്നുവെന്നാണ് ഉടമ വിശദമാക്കുന്നത്. വെറ്റിനറി വിദഗ്ധരുടെ അടിയന്തര സഹായം ആവശ്യപ്പെട്ട് ജോണ്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാസ്പറിന്‍റെ വീരകൃത്യം ലോകമറിയുന്നത്. ലൈഫ്ലൈന്‍ അനിമല്‍ പ്രൊജക്ട് ഇതിനോടകം കാസ്പറിന് വേണ്ടി 15000 ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. ഉടമയോടുള്ള വിശ്വസ്തത കാണിക്കാന്‍ ജീവന്‍ പണയം വച്ച് പോരാടിയ കാസ്പറിന് അഭിനന്ദിച്ച് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്.

ചെവി കേള്‍ക്കാതെ ആയതിന് പിന്നാലെ ആംഗ്യ ഭാഷ പഠിച്ചെടുത്ത് ആടുകളെ മേയ്ക്കുന്ന സ്മാര്‍ട്ട് ഡോഗ് പെഗിയുടെ കഥ അടുത്തിടെ പുറത്ത് വന്നിരുന്നു. എട്ടാമത്തെ വയസില്‍ കേള്‍വി നഷ്ടമായ പെഗ്ഗിയെ ഉടമകള്‍ ഒരു സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ആനിമല്‍ വെല്‍ഫെയര്‍ മാനേജരായ ക്ലോയി ഷോര്‍ട്ടന്‍ പെഗിയെ ദത്തെടുക്കുന്നത്. ക്ലോയി ഷോര്‍ട്ടനും ഭാര്യയും ഇത്തിരി പരിശ്രമിച്ചതോടെ പെഗി ആംഗ്യ ഭാഷ പുഷ്പം പോലെ പഠിച്ചെടുക്കുകയായിരുന്നു. 

click me!