'അവർ എന്നെ കൊന്നേക്കാം, മരിക്കുന്നെങ്കിൽ ജനിച്ച മണ്ണിൽ തന്നെ'; ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; തിരികെ യാത്ര ഡിസംബറിൽ

Published : Jul 10, 2026, 03:59 PM IST
Sheikh Hasina

Synopsis

ഇന്ത്യയിൽ അഭയം തേടിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഡിസംബറോടെ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചു. അറസ്റ്റോ മരണമോ നേരിടാൻ തയ്യാറാണെന്നും, സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹമെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അവർ വ്യക്തമാക്കി. ഈ മടക്കയാത്രയിലൂടെ ബംഗ്ലാദേശിലെ ജനാധിപത്യം വീണ്ടെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഹസീന കൂട്ടിച്ചേർത്തു.

ധാക്ക: ബംഗ്ലാദേശിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഈ വർഷം ഡിസംബറോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് 78-കാരിയായ ഹസീന തന്റെ മടക്കയാത്രയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. തന്നെ കാത്തിരിക്കുന്നത് അറസ്റ്റോ മരണമോ ആകാം എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ തീരുമാനമെന്നും, മരിക്കുകയാണെങ്കിൽ അത് സ്വന്തം മണ്ണിലായിരിക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. ഡിസംബറോടെ ബംഗ്ലാദേശിൽ തിരിച്ചെത്തി നേരിട്ട് കോടതിയിൽ ഹാജരായി കീഴടങ്ങാനാണ് ഹസീനയുടെ തീരുമാനം. ഇന്ത്യയിൽ ഒളിവിൽ കഴിയുന്ന മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ ഉൾപ്പെടെയുള്ള അവാമി ലീഗിലെ മുതിർന്ന നേതാക്കളും തന്നോടൊപ്പം മടങ്ങുമെന്നും അവർ വെളിപ്പെടുത്തി.

തന്റെ പാർട്ടി പ്രവർത്തകർ ബംഗ്ലാദേശിൽ കടുത്ത അടിച്ചമർത്തലുകൾ നേരിടുകയാണ്. തന്നെ വിട്ടുകിട്ടാൻ ധാക്കയിലെ പുതിയ സർക്കാർ ഇന്ത്യയ്ക്ക് തുടർച്ചയായി കത്തുകൾ അയക്കുന്നുണ്ട്. എന്നാൽ ആരും നിർബന്ധിച്ചിട്ടല്ല, താൻ സ്വയം മടങ്ങാൻ തീരുമാനിച്ചതാണ്. ഈ വിഷയത്തിൽ നിലവിലെ ബംഗ്ലാദേശ് അധികാരികളുമായി യാതൊരുവിധ രഹസ്യ ചർച്ചകളും നടത്തിയിട്ടില്ല. 2024-ൽ നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് രണ്ട് പതിറ്റണ്ടോളം ബംഗ്ലാദേശ് ഭരിച്ച ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടേണ്ടി വന്നത്. തുടർന്ന് നവംബറിൽ പ്രക്ഷോഭകർക്ക് നേരെ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടു എന്ന കുറ്റത്തിന് ഹസീനയ്ക്ക്, അവരുടെ അസാന്നിധ്യത്തിൽ ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശിൽ അവാമി ലീഗിന് നിരോധിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള കോടതി വിധികൾ രാഷ്ട്രീയ പ്രേരിതമാണെന്നും ജയിൽവാസത്തെ ഭയപ്പെടുന്നില്ലെന്നും ഹസീന കൂട്ടിച്ചേർത്തു. മടക്കയാത്രയിലൂടെ ബംഗ്ലാദേശിലെ ജനാധിപത്യവും അവാമി ലീഗിന്റെ രാഷ്ട്രീയ അവകാശങ്ങളും വീണ്ടെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. ഹസീനയുടെ തിരിച്ചുവരുമെന്ന പ്രഖ്യാപനം ബംഗ്ലാദേശിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒഴുകിയും നീന്തിയും, പരിഭ്രാന്തി പരത്തി പാമ്പുകൾ, ഒന്നും രണ്ടുമല്ല തൊള്ളായിരത്തോളമെണ്ണം; പുറത്ത് ചാടിയത് പാമ്പുവളർത്തൽ കേന്ദ്രത്തിൽ നിന്ന്
സംഘർഷം തുടങ്ങിയത് ഫ്രാൻസ് ആരാധകരുടെ വിജയാഘോഷത്തെ തുടർന്ന്; ലോകകപ്പ് മത്സരത്തിന് പിന്നാലെ ലണ്ടനിൽ പൊലീസുമായി ഏറ്റുമുട്ടി; തെരുവ് കലാപസമാനം