ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ, ഉടൻ കീഴടങ്ങണം, 67.46 ലക്ഷം രൂപ അടക്കണം; സിങ്കപ്പൂർ കോടതി വിധി

Published : May 27, 2026, 09:36 AM IST
Byju Raveendran

Synopsis

ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. ആസ്തി വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിനും കോടതിയിൽ ഹാജരാകാത്തതിനും ആണ് ശിക്ഷ. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉപകമ്പനി നൽകിയ പരാതിയിലാണ് ഈ നടപടി.

ദില്ലി: ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവുശിക്ഷ വിധിച്ചു. ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ. ഉടൻ സിങ്കപ്പൂരിലെ കോടതിയിൽ കീഴടങ്ങാൻ ഉത്തരവിട്ടതിനൊപ്പം 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67.46 ലക്ഷം രൂപ) നിയമപരമായ ചിലവായി കോടതിയിൽ അടക്കാനും വിധിയിൽ ആവശ്യപ്പെട്ടു. 2024 ഏപ്രിൽ മുതൽ തന്റെ ആസ്തി വിവരം വെളിപ്പെടുത്താൻ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണയായി കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണം.

സിംഗപ്പൂരിലെ ബീയാർ ഇൻവെസ്റ്റ്കോ എന്ന കമ്പനിയിലെ തന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉപകമ്പനി നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ബൈജൂസ് കമ്പനി ആഗോള തലത്തിലെ തങ്ങളുടെ നിക്ഷേപകരുമായി ഇപ്പോൾ നടത്തുന്ന നിയമയുദ്ധങ്ങളിൽ ഏറ്റവും പുതിയ തിരിച്ചടിയാണിത്. അതേസമയം ബൈജു രവീന്ദ്രൻ ഇപ്പോൾ എവിടെയാണെന്നതിൽ വ്യക്തതയില്ല. അദ്ദേഹം സിംഗപ്പൂർ അധികൃതർക്ക് മുന്നിൽ കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്.

അമേരിക്കയിലും ബൈജൂസിനെതിരെ നിയമനടപടികൾ തുടരുകയാണ്. 1.2 ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസ് കോടതിയും നേരത്തെ ബൈജുവിനെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ സ്റ്റാർട്ട്അപ്പുകളിൽ വച്ച് ഏറ്റവും വലിയ മുന്നേറ്റം നടത്തി ലോകമാകെ പ്രശസ്തിയാർജിച്ച ശേഷമാണ് വൻ തകർച്ചയിലേക്ക് ബൈജൂസ് കൂപ്പുകുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാന് മേൽ ട്രംപിന്‍റെ കടുത്ത സമ്മർദ്ദം; വഴങ്ങില്ലെന്ന് മറുപടി, അബ്രഹാം ഉടമ്പടിയിൽ ഒപ്പിട്ടാൽ രാജ്യത്തെ പാസ്പോർട്ട് അടക്കം മാറ്റേണ്ടി വരും
അഞ്ച് പേർ കൊല്ലപ്പെട്ടു, എട്ട് പേരെ കാണാതായി, 10 പേർക്ക് പരിക്ക്; അമേരിക്കയിൽ വൻ സ്ഫോടനം; അപകടം നിപ്പോൺ പാക്കേജിങ് കമ്പനിയിൽ