അഞ്ച് പേർ കൊല്ലപ്പെട്ടു, എട്ട് പേരെ കാണാതായി, 10 പേർക്ക് പരിക്ക്; അമേരിക്കയിൽ വൻ സ്ഫോടനം; അപകടം നിപ്പോൺ പാക്കേജിങ് കമ്പനിയിൽ

Published : May 27, 2026, 08:42 AM IST
Blast

Synopsis

വാഷിംഗ്ടൺ സ്റ്റേറ്റിലെ ലോംഗ്‌വ്യൂവിലുള്ള നിപ്പോൺ ഡൈനാവേവ് പാക്കേജിംഗ് കമ്പനിയിൽ രാസവസ്തു ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിക്കുകയും എട്ടുപേരെ കാണാതാവുകയും ചെയ്തു. അപകടത്തിൽ ഒരു അഗ്നിശമന സേനാംഗം ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. രാസവസ്തു ചോർച്ച രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.

വാഷിങ്ടൺ: അമേരിക്കയിൽ പാക്കേജിങ് കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ടുപേരെ കാണാതായി. വാഷിംഗ്ടൺ സ്റ്റേറ്റിലെ ലോംഗ്‌വ്യൂവിലുള്ള 'നിപ്പോൺ ഡൈനാവേവ് പാക്കേജിംഗ്' കമ്പനിയിൽ ഇന്നലെയാണ് വൻ സ്ഫോടനമുണ്ടായത്. കടലാസ് നിർമ്മാണത്തിന് മരം മൃദുവാക്കാൻ ഉപയോഗിക്കുന്ന 'വൈറ്റ് ലിക്വർ' എന്ന രാസലായനി സൂക്ഷിച്ചിരുന്ന ടാങ്ക് തകർന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഇത് അപകടകാരിയായ ആസിഡാണ്. പൊട്ടിത്തെറിച്ച സമയത്ത് ടാങ്കിൽ ഏകദേശം 9,00,000 ഗാലൻ വൈറ്റ് ലിക്വർ ഉണ്ടായിരുന്നതായാണ് വിവരം.

അപകടത്തിൽ ഒരു അഗ്നിശമന സേനാംഗം ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. കാണാതായവർക്കായി തിരച്ചിൽ തുടരുന്നുണ്ട്. ടാങ്കിൽ നിന്ന് രാസവസ്തുക്കൾ പുറത്തേക്ക് ഒഴുകിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. ഹസാർഡസ് മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലകൾക്ക് നിലവിൽ ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ടോക്കിയോ ആസ്ഥാനമായുള്ള നിപ്പോൺ പേപ്പർ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഈ ഫാക്ടറി. കാർട്ടണുകളും കപ്പുകളും നിർമ്മിക്കുന്നതിനാവശ്യമായ പേപ്പർബോർഡുകളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അമേരിക്കയിലെ അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാന് മേൽ ട്രംപിന്‍റെ കടുത്ത സമ്മർദ്ദം; വഴങ്ങില്ലെന്ന് മറുപടി, അബ്രഹാം ഉടമ്പടിയിൽ ഒപ്പിട്ടാൽ രാജ്യത്തെ പാസ്പോർട്ട് അടക്കം മാറ്റേണ്ടി വരും
ഒക്ടോബർ ഏഴ് ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ; ഒരാഴ്‌ച മുൻപ് ഹമാസ് സൈനിക തലവനായി ചുമതലയേറ്റ ഔദയെ ലക്ഷ്യമിട്ട് ആക്രമണം നടത്തി ഇസ്രയേൽ