ആകാശത്ത് 15500 അടി മുകളിൽ നിന്ന് വീണ് സ്കൈഡൈവറുടെ മരണം; നിർണായക കണ്ടെത്തൽ; ആത്മഹത്യയെന്ന് പൊലീസ്

Published : Aug 22, 2025, 04:57 PM IST
Skydiver

Synopsis

ആകാശത്ത് 15500 അടി ഉയരത്തിൽ നിന്ന് താഴെ വീണ് സ്കൈഡൈവർ മരിച്ച സംഭവം ആത്മഹത്യയെന്ന് കണ്ടെത്തൽ

ലണ്ടൻ: ആകാശത്ത് നിന്ന് 15500 അടി താഴെയുള്ള വയലിലേക്ക് വീണ് സ്കൈഡൈവർ മരിച്ചത് ആത്മഹത്യയെന്ന് കണ്ടെത്തൽ. 32 കാരിയായ ജേഡ് ഡമറെലാണ് ഇംഗ്ലണ്ടിൽ ജീവനൊടുക്കിയത്. ഏപ്രിൽ 27 ന് സംഭവിച്ച മരണം ആത്മഹത്യയാണെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായി. മരിച്ച ദിവസം ആറ് തവണ ആകാശത്ത് നിന്ന് താഴേക്ക് ചാടിയ ഡെമറൽ അന്ന് തൻ്റെ ഏഴാമത്തെ ശ്രമത്തിലാണ് മരിച്ചത്. പങ്കാളിയുമായുള്ള പ്രണയ ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

തൻ്റെ കരിയറിൽ 500 ലേറെ തവണ സ്കൈഡൈവിങ് നടത്തിയിട്ടുള്ള വിദഗ്ദ്ധയായിരുന്നു ഡെമറൽ. അവസാനത്തെ ചാട്ടത്തിൽ സ്‌കൈഡൈവ് ചെയ്യുമ്പോൾ ഡമറെൽ സാധാരണയായി ധരിക്കുന്ന ക്യാമറ ധരിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സാധാരണയായി 5,000 അടി ഉയരത്തിൽ തുറക്കുന്ന പാരച്യൂട്ടും ഇത് യാന്ത്രികമായി തുറന്നുവിടുമായിരുന്ന ബാക്കപ്പ് ഉപകരണവും പ്രവർത്തന രഹിതമാക്കിയിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.

തൻ്റെ മരണത്തിന് ശേഷം എങ്ങനെ തൻ്റെ ഫോൺ തുറന്ന് പരിശോധിക്കാമെന്നത് ഇവർ എഴുതിവെച്ചതും പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്ന് ഡെമറൽ കുടുംബത്തിന് എഴുതിയ കുറിപ്പുകൾ കണ്ടെത്തി. കുടുംബത്തോട് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതിൽ ക്ഷമ ചോദിച്ച അവർ, ജീവിതത്തിൽ നൽകിയ പിന്തുണക്കെല്ലാം നന്ദി പറയുകയും ഒപ്പം തൻ്റെ സമ്പാദ്യത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഡർഹാം പോലീസ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആൻഡ്രൂ സ്റ്റീഫൻസണാണ് മരണം സംബന്ധിച്ച് അന്വേഷിച്ചത്. അതേസമയം ആറ് മാസത്തോളം ഡെമറലുമായി പ്രണയത്തിലായിരുന്ന പങ്കാളിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവൻ പണയം വെച്ചും ധീരത, സൗദിയുടെ ഹീറോയായി റയാൻ അൽ അഹ്മദ്; മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന്  താഴേക്ക് ചാടിയ ആളെ രക്ഷിച്ച് സെക്യൂരിറ്റി
അതീവ ജാഗ്രതയോടെ ഇന്ത്യ, നീണ്ട 17 വർഷം അഭയാർത്ഥിയായി കഴിഞ്ഞ താരിഖ് റഹ്മാൻ തിരികെ ബംഗ്ലാദേശിലെത്തി; വധഭീഷണി മുഴക്കി ജമാഅത്തെ ഇസ്ലാമി