പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പ്രസിഡന്‍റിനെ ദക്ഷിണ കൊറിയൻ പാർലമെന്‍റ് ഇപീച്ച് ചെയ്തു

Published : Dec 14, 2024, 05:04 PM ISTUpdated : Dec 22, 2024, 01:17 AM IST
പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പ്രസിഡന്‍റിനെ ദക്ഷിണ കൊറിയൻ പാർലമെന്‍റ് ഇപീച്ച് ചെയ്തു

Synopsis

ഡിസംബർ മൂന്നിനാണ് ദക്ഷിണ കൊറിയയിൽ പ്രസിഡന്‍റ് യൂൻ സുക് യോൽ പട്ടാള നിയമം പ്രഖ്യാപിച്ചത്

സോൾ: രാജ്യത്ത് പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂൻ സൂക് യോലിനെ പാർലമെന്‍റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്‍റിൽ 204 അംഗങ്ങൾ പ്രസിഡന്‍റിന് എതിരായി വോട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷം ബഹിഷ്‌കരിച്ചിരുന്നു. പക്ഷേ ഇന്ന് പ്രസിഡന്‍റിന്‍റെ പാർട്ടി അംഗങ്ങളും അദ്ദേഹത്തിന് എതിരായി വിധിയെഴുതി.

ദക്ഷിണ കൊറിയയിൽ തന്ത്രം പിഴച്ച പ്രസിഡന്‍റിന് വഴി പുറത്തേക്ക് തന്നെ

പ്രസിഡന്‍റിനെതിരെ പതിനായിരങ്ങൾ ഇന്നും തെരുവുകളിൽ പ്രതിഷേധിച്ചു. ഇംപീച്ച്മെന്‍റ് വോട്ടെടുപ്പ് നടക്കുമ്പോൾ ജനക്കൂട്ടം പാർലമെന്‍റിന് ചുറ്റും തടിച്ചുകൂടി. ഡിസംബർ മൂന്നിനാണ് ദക്ഷിണ കൊറിയയിൽ പ്രസിഡന്‍റ് യൂൻ സുക് യോൽ പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിഷേധം കനത്തതോടെ ആറു മണിക്കൂറിനകം ഇത് പിൻവലിച്ചിരുന്നു.ഇപ്പൊൾ ഇംപീച്ച് ചെയ്തതോടെ പ്രസിഡന്‍റിന്‍റെ അധികാരങ്ങൾ റദ്ദാക്കപ്പെട്ടു. ഇംപീച്ച്മെന്‍റിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കാം. 9 അംഗങ്ങളുള്ള കോടതിയിൽ 7 അംഗങ്ങള്‍ തീരുമാനം ശരിവച്ചാൽ പ്രസിഡന്‍റ് പുറത്താകും. മറിച്ചാണെങ്കിൽ അധികാരം നിലനിർത്താം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ സിറിയയിൽ നിന്നും പുറത്തുവന്ന വാർത്ത് പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്‌കോയിലെത്തിയെന്ന് സ്ഥിരീകരണമായിട്ടുണ്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നാണ് റഷ്യൻ വാർത്താ ഏജൻസി ടാസ് (TASS) സ്ഥിരീകരിച്ചത്. ബഷാർ അൽ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കിയെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, എച്ച് ടി എസിനെയും സിറിയൻ ജനതയെയും  താലിബാൻ അഭിനന്ദിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ്‌ അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി.

PREV
Read more Articles on
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ