മനുഷ്യമുഖമുള്ള ചിലന്തി, 'സ്പൈഡര്‍മാനെ' കണ്ടെത്തിയോ എന്ന് ചോദ്യം

By Web TeamFirst Published Jul 19, 2019, 5:31 PM IST
Highlights

ചൈനയിലെ ഒരു ചിലന്തി കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ താരമാണ്.

ചൈനയിലെ ഒരു ചിലന്തി കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ താരമാണ്. വെറും ചിലന്തിയില്ല " സ്പൈഡര്‍മാന്‍" എന്ന് വിശേഷിപ്പിക്കപ്പെടുന്ന അത്ഭുത  ചിലന്തിയാണ്. ഈ ചിലന്തിയുടെ പിറകുവശത്തായി മനുഷ്യ മുഖത്തോട് ഏറെ സാമ്യമുള്ള രൂപം വ്യക്തമായി കാണാം.

കണ്ണും മൂക്കൂം വായും എ്ലല്ലാം രൂപത്തില്‍ തെളിയുന്നുണ്ട്. ചിലന്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇതാണോ സ്പൈഡര്‍മാന്‍ എന്ന ചോദ്യവുമായി പീപ്പിള്‍ ഡെയ്ലിയാണ് ചിലന്തിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.പച്ചനിറമുള്ള എട്ടുകാലിയെ ചൈനയിലെ ഹുനാനിലെ ഒരു വീട്ടിലാണ് കണ്ടെത്തിയത്. ഇതിന്‍റെ സ്പീഷീസ് അറിയുന്നവര്‍ കമന്‍റ് ചെയ്യണമെന്ന് പീപ്പിള്‍സ് ഡെയ്‍ലി ആവശ്യപ്പെട്ടിട്ടുണ്ട്. 

Has spiderman been found? This spider with a humanlike face on its back was found at a home in C China's Hunan and has gone viral on Chinese social media. Do you know its species? pic.twitter.com/0iU6qaEheS

— People's Daily, China (@PDChina)

Happy to solve the mystery here. This looks like the harmless thomisid, Ebrechtella tricuspidata. Pic from Yaginuma, 1986. is lways happy to help with spider facts! 😄🕷️ pic.twitter.com/a9rh5dyZsM

— Richard J. Pearce (@DrRichJP)
click me!