അമേരിക്കയുടെ വിരട്ടൽ തള്ളി ശ്രീലങ്ക, വിട്ടുകൊടുക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല, കൊല്ലപ്പെട്ട 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് നൽകും

Published : Mar 12, 2026, 05:20 PM IST
Dissanayake

Synopsis

അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു. മൃതദേഹങ്ങൾ വിട്ടുകൊടുക്കരുതെന്ന അമേരിക്കയുടെ നയതന്ത്ര സമ്മർദ്ദം മറികടന്നാണ് ശ്രീലങ്കയുടെ ഈ തീരുമാനം. അന്താരാഷ്ട്ര സമുദ്ര, മാനുഷിക നിയമങ്ങൾ പ്രകാരമാണ് ശ്രീലങ്ക ഈ നടപടി സ്വീകരിച്ചതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു.

കൊളംബോ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ നാവികരുടെ മൃതദേഹം ഇറാന് കൈമാറാൻ ശ്രീലങ്ക. ഇറാനിയൻ നാവിക കപ്പലായ ഐറിസ് ദേനയിലുണ്ടായിരുന്ന 84 ഇറാനിയൻ നാവികരുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറാൻ ശ്രീലങ്കൻ കോടതി ബുധനാഴ്ച ഉത്തരവിട്ടു. ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ തിരിച്ചയക്കരുതെന്ന് അമേരിക്കയിൽ നിന്ന് ശ്രീലങ്കയ്ക്ക് നയതന്ത്ര സമ്മർദ്ദം ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കരാപിതിയ ടീച്ചിംഗ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ശ്രീലങ്ക ടെഹ്‌റാനിലേക്ക് അയയ്ക്കും.

മാർച്ച് 4 ന് ശ്രീലങ്കൻ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ തകർന്ന ഐറിസ് ദേനയിലെ തിരിച്ചറിഞ്ഞ 84 ക്രൂ അംഗങ്ങളുടെ മൃതദേഹങ്ങൾ ഇറാനിയൻ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറാൻ ഗാലെ ചീഫ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. രക്ഷപ്പെട്ട 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. കൊല്ലപ്പെട്ട 87 ക്രൂ അംഗങ്ങളിൽ 84 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

മൃതദേഹങ്ങൾ വിട്ടുകൊടുക്കാതിരിക്കാൻ ശ്രീലങ്കയ്ക്ക് മേൽ അമേരിക്ക നയതന്ത്ര സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന കേബിൾ സന്ദേശം ചോർന്നിരുന്നു. എന്നാൽ, ഭൗതികാവശിഷ്ടങ്ങൾ കൈമാറാൻ കോടതി ഉത്തരവിട്ടു. കൊളംബോയിലെ യുഎസ് എംബസിയിൽ നിന്ന് അയച്ച കേബിളിൽ, ഇറാനിയൻ കപ്പലായ ഐറിസ് ദേനയിലെ രക്ഷപ്പെട്ട ജീവനക്കാരെയും ട്രിങ്കോമലി തുറമുഖത്ത് നങ്കൂരമിടാൻ അനുവദിച്ച ഐറിസ് ബുഷെഹറിൽ നിന്ന് ഒഴിപ്പിച്ച 208 ജീവനക്കാരെയും തിരിച്ചയക്കരുതെന്ന് ശ്രീലങ്കൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ക്രൂവിനെ ഇറാനിലേക്ക് തിരിച്ചയക്കാൻ പദ്ധതിയില്ലെന്ന് യുഎസ് ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇസ്രായേലി അംബാസഡറെ അറിയിച്ചതായും പറയപ്പെടുന്നു. നയതന്ത്രത്തിനപ്പുറം അന്താരാഷ്ട്ര സമുദ്ര, മാനുഷിക നിയമ ചർച്ചകൾക്ക് കീഴിലാണ് ശ്രീലങ്ക തീരുമാനം എടുക്കുന്നതെന്ന് ശ്രീലങ്കയിലെ രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം അവസാനിപ്പിക്കാം, പക്ഷേ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ; നിലപാട് വ്യക്തമാക്കി പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ
'അന്തിമ പോരാട്ടത്തിന്‍റെ ഏറ്റവും നിർണായക ഘട്ടം, ജാഗ്രതയോടെ വീടുകളിൽ തുടരുക, എന്‍റെ ആഹ്വാനത്തിനായി കാത്തിരിക്കുക': ഇറാനിലെ ജനങ്ങളോട് റെസ പഹ്‌ലവി