Sri lanka: ശ്രീലങ്കയിൽ അതിസമ്പന്നർക്ക് അധിക നികുതി, മരുന്നുക്ഷാമം രൂക്ഷമായതോടെ രോഗികൾ ആശങ്കയിൽ

Published : Apr 08, 2022, 02:01 PM IST
Sri lanka: ശ്രീലങ്കയിൽ അതിസമ്പന്നർക്ക് അധിക നികുതി, മരുന്നുക്ഷാമം രൂക്ഷമായതോടെ രോഗികൾ ആശങ്കയിൽ

Synopsis

പുതിയ സാമ്പത്തിക വർഷം ലങ്കയുടെ അവസ്ഥ കൂടുതൽ  മോശമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

കൊളംബോ: സാമ്പത്തികപ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. (Sri Lanka To impose Additional tax on super rich ) കോർപറേറ്റ് സ്ഥാപനങ്ങൾക്കും കോടീശ്വരന്മാർക്കുമാണ് പുതിയ നികുതി ബാധകമാവുക. രാജ്യത്ത് അവശ്യ മരുന്ന് ക്ഷാമം രൂക്ഷമായതോടെ ഗുരുതര രോഗികൾ ആശങ്കയിലാണ്. 

പുതിയ സാമ്പത്തിക വർഷം ലങ്കയുടെ അവസ്ഥ കൂടുതൽ  മോശമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു യു.എസ് ഡോളറിന് 310 ലങ്കൻ രൂപ എന്ന നിലയിലേക്ക് ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞു താണിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ രോഷാകുലരായ ജനങ്ങൾ ഇപ്പോഴും രാജ്യത്ത് പ്രക്ഷോഭങ്ങൾ തുടരുകയാണ്. പാർലമെന്റിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. ഘടക കക്ഷികൾ എല്ലാം പിന്മാറിയതോടെ പാർലമെന്റിൽ ഇപ്പോൾ സർക്കാരിന് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. അതേസമയം കടുത്ത പ്രതിസന്ധി തുടരുമ്പോഴും അധികാരം ഒഴിയില്ലെന്ന നിലപാട് തുടരുകയാണ് ഗോതബായ രജപക്സെയും മഹിന്ദ രജപക്സെയും.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിവ് വാർത്താ സമ്മേളനത്തിനിടെ സൈറൺ മുഴങ്ങി, ഹാൾ വിട്ടിറങ്ങി ക്ലോഡിയ ഷെയ്ൻബോം, മെക്സിക്കോയിൽ ഭൂകമ്പം 2 മരണം
രാവിലെ ഒറ്റമുറി ഫ്ലാറ്റിൽ നിന്ന് ഇറങ്ങി, തണുത്ത് വിറച്ച് സബ്വേയിലൂടെ നടത്തം; ന്യൂയോർക്ക് മേയറായി മംദാനിയുടെ ആദ്യ ദിനം