ഇസ്രയേലിന് മുന്നറിയിപ്പുമായി ബ്രിട്ടൻ; 'വെടിനിർത്തിയില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കും'

Published : Jul 29, 2025, 11:11 PM IST
PM Keir Starmer Mistakenly

Synopsis

ഇസ്രയേൽ ഗാസയ്ക്ക് മേൽ നടത്തുന്ന ആക്രമണം സെപ്തംബറിന് മുൻപ് അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുമെന്ന് ബ്രിട്ടൻ

ദില്ലി: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടേതാണ് പ്രസ്താവന. സെപ്റ്റംബറിനുള്ളിൽ ഇസ്രായേൽ വെടി നിർത്തൽ നടപടികൾ എടുക്കണമെന്നും ഇല്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നുമാണ് നിലപാടെടുത്തത്. 

നേരത്തെ ഫ്രാൻസും സമാന നിലപാടെടുത്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വെച്ച് സെപ്തംബറിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ പ്രതികരിച്ചത്. ഇതിൻ്റെ പിൻപറ്റിയാണ് ബ്രിട്ടനും രംഗത്ത് എത്തിയതെങ്കിലും വെടിനിർത്താൻ ഇസ്രയേൽ തയ്യാറായാൽ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നതിൽ നിന്ന് ബ്രിട്ടൻ പിന്മാറുമോയെന്ന് വ്യക്തമല്ല.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം