
സാന്‍ഡിയാഗോ: ടൈറ്റാനിക് പര്യവേഷണത്തിന് പുറപ്പെട്ട് കാണാതായ ടൈറ്റനിലുള്ള ബ്രിട്ടീഷ് വ്യവസായിയായ ഹാമിഷ് ഹാര്‍ഡിംഗിന്‍റെ ഭാര്യയുടെ മുന്‍ ബന്ധത്തിലെ മകനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ലോകം മുഴുവന്‍ കാണാതായ ടൈറ്റന് വേണ്ടി പ്രാര്‍ത്ഥിക്കുകയും വിവിധ രാജ്യങ്ങള്‍ അതിനൂതന മാര്‍ഗങ്ങളുപയോഗിച്ച് തെരച്ചില്‍ നടത്തുമ്പോള്‍ സംഗീത നിശ ആസ്വദിക്കുകയും വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനം.
ടൈറ്റന്‍ രക്ഷാദൌത്യം നിര്‍ണായക സമയത്തേക്ക് കടക്കുമ്പോള്‍ പരിഹാസ്യനാവുകയാണ് ഭാര്യയുടെ ആദ് ബന്ധത്തിലെ മകന്‍. രണ്ടാനച്ഛനെ ടൈറ്റനില്‍ കാണാതായെന്നും ആകെ തകര്‍ന്നിരിക്കുകയാണെന്നും സംഗീതമാണ് ആശ്വാസമെന്നും സാന്‍ ഡിയാഗോയിലെ സംഗീത പരിപാടിക്ക് വരികയാണെന്നും പ്രമുഖ ബാന്‍ഡ് അംഗങ്ങളെ ടാഗ് ചെയ്തായിരുന്നു ബ്രയാന്‍ സാസ് ട്വീറ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ഇത്. ബ്ലിംഗ് 182 എന്ന ബാന്‍ഡിലെ സുപ്രധാന അംഗങ്ങളെ അഭിസംബോധന ചെയ്തായിരുന്നു ട്വീറ്റ്. കുറഞ്ഞ സമയം കൊണ്ട് തന്നെ ട്വീറ്റ് വൈറലായി.
പിന്നാലെ നാനാരംഗത്ത് നിന്നുള്ള ആളുകള്‍ ബ്രയാനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തുകയായിരുന്നു. ഇതോടെ ബ്രയാന്‍ ട്വീറ്റും ഫേസ്ബുക്ക് പോസ്റ്റും പിന്‍വലിക്കുകയായിരുന്നു. റാപ്പര്‍ കാര്‍ഡി ബി അടക്കമുള്ളവരാണ് ബ്രയാന്‍റെ ആശ്വാസ ട്വീറ്റിന് രൂക്ഷ വിമര്‍ശനവുമായി എത്തിയത്. ലിന്‍ഡ ഹാര്‍ഡിംഗ് ആണ് ഹാമിഷിന്‍റെ ഭാര്യ. ലിന്‍ഡയുടെ ആദ്യ ബന്ധത്തിലെ രണ്ട് മക്കള്‍ അടക്കം നാല് മക്കളാണ് ഹാമിഷിനുള്ളത്. ഞായറാഴ്ച രാവിലെ 11.47ഓടെയാണ് ടൈറ്റന് മാതൃപേടകമായ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടമായത്.
'കൊടും തണുപ്പും അന്ധകാരവും'; സീറ്റുകള്‍ പോലുമില്ലാത്ത ടൈറ്റനിലെ ഉള്‍ക്കാഴ്ചകള്‍ ഇങ്ങനെയാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam