
യുഎസ്: വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ മകൾ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ. 23 കാരിയായ മിഖേല സ്പിൽബർഗാണ് അറസ്റ്റിലായത്. പ്രതിശ്രുതവരനായ ചക് പന്‍കൗവുമായി താമസിച്ച് വരികയാണ് മികായേല. ചക് പൻകൗവുമായി ഉണ്ടായ വഴക്കിനെ തുടർന്ന് മികായേല ഇയാളുടെ നേർക്ക് വസ്തുക്കൾ വലിച്ചെറിയുകയും കൈത്തണ്ടയിലും മുറിവേൽപിച്ചതായും ഡെയിലി മെയിൽ പുറത്തുവിട്ട വാർത്തയിൽ വെളിപ്പെടുത്തുന്നു. എന്നാൽ തെറ്റിദ്ധാരണ മൂലമാണ് അറസ്റ്റ് നടന്നിട്ടുള്ളതെന്ന് പ്രതിശ്രുതവരൻ വ്യക്തമാക്കിയിട്ടുണ്ട്.
താൻ പോൺ സിനിമാ രംഗത്തേക്ക് കടക്കുയാണെന്ന് ഈയടുത്ത് മിഖേല പ്രഖ്യാപിച്ചിരുന്നു. പോൺ ഇൻഡസ്ട്രിയാണ് തന്റെ കരിയർ മേഖലയെന്ന് അറിയിച്ചു കൊണ്ട് സോളോ പോൺ ചിത്രങ്ങളും നിർമ്മിച്ചു തുടങ്ങിയിരുന്നു. പോൺ താരമാകാനുള്ള മകളുടെ തീരുമാനത്തിൽ മിഖേലയുടെ മാതാപിതാക്കൾക്ക് ആശങ്കയും അതുപോലെ തന്നെ ലജ്ജയും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ തന്റെ തീരുമാനം രക്ഷിതാക്കളെ ഒരു തരത്തിലും ബാധിക്കില്ലെന്നും അപവാദ പ്രചരണങ്ങൾ നടത്തുന്നവർ പിന്തിരിയണമെന്നുമായിരുന്നു മിഖേലയുടെ പ്രതികരണം. കേറ്റ് കാപ്ഷൗ-സ്റ്റീവൻ സ്പിൽബർഗ് ദമ്പതികളുടെ ദത്തുപുത്രിയാണ് മിഖേല. എല്ലാത്തിനും അച്ഛനെ ആശ്രയിക്കാന്‍ നിൽക്കാതെ സ്വന്തമായി പണം സമ്പാദിക്കുകയാണ് ലക്ഷ്യമെന്നാണ് തന്റെ തീരുമാനം ന്യായീകരിച്ച് മിഖേല പറഞ്ഞത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam