
പരിശീലന പറക്കലിനിടെ വിദ്യാര്‍ത്ഥിയുടെ അഭ്യാസപ്രകടനം വിമാനം തകര്‍ന്ന് പരിശീലക കൊല്ലപ്പെട്ടു. 23കാരിയായ സ്വീഡിഷ് വിമാന പരിശീലകയാണ് കൊല്ലപ്പെട്ടത്. വിര്‍ജീനിയയിലാണ് അപകടമുണ്ടായത്. ചെറുവിമാനത്തെ കുത്തനെ പറപ്പിക്കാനുള്ള ശ്രമമാണ് അപകടമുണ്ടാക്കിയത്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. വിക്ടോറിയ ലംഗ്മാന്‍ എന്ന വിമാന പരിശീലകയാണ് കൊല്ലപ്പെട്ടത്.
ഹാംപ്ടണ്‍ സര്‍വ്വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികളെ ആയിരുന്നു വിക്ടോറിയ പരിശീലപ്പിച്ചുകൊണ്ടിരുന്നത്. ന്യൂപോര്‍ട്ട് ന്യൂസ് വില്യംബര്‍ഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു പരിശീലനം. സിംഗിള്‍ എന്‍ജിന്‍ വിമാനമായ സെസ്ന 172 വിമാനത്തെ കുത്തനെ ഉയര്‍ത്താനുള്ള വിദ്യാര്‍ത്ഥികളിലൊരാളുടെ ശ്രമമാണ് അപകടകാരണമായത്. 18വയസ് പ്രായമുള്ള ഒലുവാഗ്ബോഹുൻമി ഒയെബോഡെയാണ് ചെറുവിമാനത്തില്‍ അഭ്യാസ പ്രകടനത്തിന് മുതിര്‍ന്നത്. നൂറ് അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനത്തെയാണ് ഒലുവാഗ്ബോഹുൻമി ഒയെബോഡെ കുത്തനെ പറപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് വിര്‍ജീനിയ പൊലീസ് വിശദമാക്കുന്നത്.
ഒലുവാഗ്ബോഹുൻമി ഒയെബോഡെയ്ക്കും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവര്‍ അപകട നില ഇനിയും തരണം ചെയ്തിട്ടില്ല. എന്നാല്‍ വിക്ടോറിയ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഹാംപ്ടണ്‍ സര്‍വ്വകലാശാലയിലെ ബിരുദ പഠനത്തിന് ശേഷം വിിമാന പരിശീലനത്തിനുള്ള ലൈസന്‍സ് നേടിയ വിക്ടോറിയ വില്യംബര്‍ഗിലായിരുന്നു താമസിച്ചിരുന്നത്. ഹാംപ്ടണ്‍ സര്‍വ്വകലാശാലയും റിക്ക് ഏവിയേഷന്‍ ഫ്ലൈറ്റ് സ്കൂളും ചേര്‍ന്നുള്ള പരിപാടിയിലൂടെ വിമാന പരിശീലനത്തിന് എത്തിയതായിരുന്നു ഒലുവാഗ്ബോഹുൻമി ഒയെബോഡെയും സഹപാഠിയും. കൃത്യമായ അപകടകാരണത്തേക്കുറിച്ച് പരിശോധിക്കുമെന്ന് സര്‍വ്വകലാശാല വിശദമാക്കി.
വിക്ടോറിയയുടെ സുഹൃത്തുക്കളടക്കം നിരവധിപ്പേരാണ് അനുശോചനവുമായി എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam