വാൾസ്ട്രീറ്റ് ജേണലിലെ പരസ്യം; രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരായ ആക്രമണമെന്ന് ഇന്ത്യ

Published : Oct 16, 2022, 08:53 AM ISTUpdated : Oct 16, 2022, 08:55 AM IST
വാൾസ്ട്രീറ്റ് ജേണലിലെ പരസ്യം; രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരായ ആക്രമണമെന്ന് ഇന്ത്യ

Synopsis

വാഷിംഗ്ടൺ ആസ്ഥാനമായുള്ള "ഫ്രണ്ടിയേഴ്‌സ് ഓഫ് ഫ്രീഡം" എന്ന എൻജിഒയ്‌ക്കൊപ്പം ചേർന്നാണ് വിശ്വനാഥൻ യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് "മാഗ്നിറ്റ്‌സ്‌കി ആക്‌ട്" ഉപരോധം ഏർപ്പെടുത്തണമെന്ന് പരസ്യത്തിലൂടെ അഭ്യര്‍ത്ഥിച്ചത്

ദില്ലി: ദേവാസ്-ആൻട്രിക്സ് കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമല സീതാരാമനും സുപ്രീം കോടതി ജഡ്ജിമാർക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പത്രമായ വാൾസ്ട്രീറ്റ് ജേണലിൽ യുഎസിലെ "ഫ്രണ്ടിയേഴ്‌സ് ഓഫ് ഫ്രീഡം" എന്ന ഗ്രൂപ്പ് നല്‍കിയ പരസ്യത്തോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. ഇന്ത്യൻ പരമാധികാരത്തിനെതിരായ ആക്രമണമാണ് ഈ പരസ്യമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

ദേവാസ് സഹസ്ഥാപകനായ യുഎസ് പൗരനായ രാമചന്ദ്ര വിശ്വനാഥന്‍ ഉള്‍പ്പെട്ട കേസ് യുഎസ് ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഒക്ടോബർ 13-ന് യുഎസ് പത്രമായ വാൾസ്ട്രീറ്റ് ജേണലിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത്. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാഷിംഗ്ടൺ സന്ദർശനത്തിന്റെ സമയത്ത് തന്നെയായിരുന്നു പരസ്യം.

വാഷിംഗ്ടൺ ആസ്ഥാനമായുള്ള "ഫ്രണ്ടിയേഴ്‌സ് ഓഫ് ഫ്രീഡം" എന്ന എൻജിഒയ്‌ക്കൊപ്പം ചേർന്നാണ് വിശ്വനാഥൻ യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് "മാഗ്നിറ്റ്‌സ്‌കി ആക്‌ട്" ഉപരോധം ഏർപ്പെടുത്തണമെന്ന് പരസ്യത്തിലൂടെ അഭ്യര്‍ത്ഥിച്ചത്. ഗവൺമെന്‍റ് വിചാരണയില്ലാതെ രാമചന്ദ്ര വിശ്വനാഥനെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുന്നു, തന്‍റെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നഷ്ടപ്പെടുത്തുന്നതിന് തുല്യമാണെന്ന് രാമചന്ദ്ര വിശ്വനാഥന്‍ പരസ്യത്തില്‍ പറയുന്നു.

അതേ സമയം ഇന്ത്യന്‍ സര്‍ക്കാര്‍ ഈ പരസ്യത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്ത് എത്തി. ഒരു മുതിർന്ന സർക്കാർ വക്താവ് ഈ പരസ്യം ഇത് ഇന്ത്യയെയും, ഇന്ത്യന്‍ സര്‍ക്കാറിനെയും ലക്ഷ്യം വച്ചുള്ള ഞെട്ടിപ്പിക്കുന്നതും നീചവുമായ പ്രവര്‍ത്തിയാണ്  വിശേഷിപ്പിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് പറയുന്നു.

ഇത് മോദി സർക്കാരിനെതിരെ മാത്രമുള്ള നീക്കമായി കരുതാന്‍ സാധിക്കില്ല. ഇത് ജുഡീഷ്യറിക്ക് എതിരായ ആക്രമണമാണ്. ഇത് ഇന്ത്യയുടെ പരമാധികാരത്തിനെതിരായ പ്രചാരണമാണ് ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത നടത്തിയ ട്വീറ്റുകളിൽ പറയുന്നു.

തട്ടിപ്പുകാർക്ക് അമേരിക്കൻ മാധ്യമങ്ങളെ ആയുധമാക്കാന്‍  അനുവദിച്ചതിന് വാൾ സ്ട്രീറ്റ് ജേണലിനെ ഇദ്ദേഹം വിമര്‍ശിച്ചു. അഴിമതി ആരോപണവിധേയനായ പ്രഖ്യാപിത സാമ്പത്തിക കുറ്റവാളിയായ വിശ്വനാഥന്റെ പേരില്‍ പരസ്യം കൊടുത്തത് തീര്‍ത്തും ദൌര്‍ഭാഗ്യകരമെന്ന്  ഗുപ്ത പറഞ്ഞു.

ബംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മൾട്ടിമീഡിയയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍റെ വാണിജ്യ വിഭാഗമായ ആൻട്രിക്‌സ് കോർപ്പറേഷനും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ പരസ്യത്തിലേക്ക് നയിച്ചത്. ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കാനുള്ള 2005-ലെ കരാര്‍ റദ്ദാക്കിയെങ്കിലും, ദേവാസ് സഹസ്ഥാപകൻ വിശ്വനാഥനെതിരായ നടപടികളാണ് ഏറ്റവും പുതിയ വിവാദത്തിന് അടിസ്ഥാനം.

ഈ വർഷം ഓഗസ്റ്റിൽ, 2015-ൽ ദേവാസ് മൾട്ടിമീഡിയയ്ക്ക് അനുകൂലമായ ഉണ്ടായ 1.3 ബില്യൺ ഡോളറിന്റെ ആർബിട്രേഷൻ വിധി ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഴിമതി ആരോപണത്തിൽ വിശ്വനാഥനെ സർക്കാർ അറസ്റ്റ് ചെയ്യാനും മൗറീഷ്യസിലെ ദേവാസ് അക്കൗണ്ടുകൾ മരവിപ്പിക്കാനും മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി (എംഎൽഎടി) ഉപയോഗിക്കുകയും. അമേരിക്കയില്‍ നിന്നും ഇയാളെ ഇന്ത്യയില്‍ എത്തിക്കാന്‍ ഇന്റർപോളിനോട് റെഡ് കോർണർ നോട്ടീസ് ഇറക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

യുക്രൈൻ അതിർത്തിയിലെ റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിൽ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺ​ഗ്രസിന് ഇന്ന് തുടക്കം; മൂന്നാം വട്ടവും ഷി ജിൻപിങ്ങ് തന്നെ പ്രസിഡന്റ്?
 

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്