സര്‍വീസ് സെന്ററില്‍നിന്ന് വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കില്‍; വന്‍തുക നഷ്ടപരിഹാരം നല്‍കി ആപ്പിള്‍

By Web TeamFirst Published Jun 7, 2021, 6:15 PM IST
Highlights

കാലിഫോര്‍ണിയയിലെ സര്‍വീസ് സെന്ററിലെ രണ്ട് ടെക്‌നീഷ്യന്മാരാണ് വിദ്യാര്‍ത്ഥിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ചോര്‍ത്തിയത്. ഗുരുതരമായ സ്വകാര്യതാ ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.
 

കാലിഫോര്‍ണിയ: ഐ ഫോണ്‍ സര്‍വീസ് സെന്ററില്‍ നിന്ന് ബിരുദ വിദ്യാര്‍ത്ഥിയുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും ചോര്‍ന്ന് ഫേസ്ബുക്കില്‍ പ്രചരിച്ച സംഭവത്തില്‍ നഷ്ടപരിഹാരവുമായി ആപ്പിള്‍. ദശലക്ഷക്കണക്കിന് ഡോളറാണ് നഷ്ടപരിഹാരമായി നല്‍കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ സര്‍വീസ് സെന്ററിലെ രണ്ട് ടെക്‌നീഷ്യന്മാരാണ് വിദ്യാര്‍ത്ഥിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ചോര്‍ത്തിയത്. ഗുരുതരമായ സ്വകാര്യതാ ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. 

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണ്‍ കേടായതിനെ തുടര്‍ന്ന് ഒറിയോണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി ഐ ഫോണ്‍ സര്‍വീസ് സെന്ററിലേക്കയച്ചു. എന്നാല്‍ രണ്ട് ജീവനക്കാര്‍ ഫോണിലെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. പത്തോളം ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പുറത്തുവിട്ടത്. പെണ്‍കുട്ടിയുടെ സൃഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ചിത്രങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്തു. 

എത്ര തുകയാണ് വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരമായി നല്‍കിയതെന്ന് പുറത്തുവിട്ടിട്ടില്ലെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ അഭിഭാഷകന്‍ 50 ലക്ഷം ഡോളറാണ് കമ്പനിയില്‍ നിന്ന് കേസ് ഒത്തുതീര്‍ക്കുന്നതിനായി ആവശ്യപ്പെട്ടതെന്ന് സൂചനയുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന് ഒത്തുതീര്‍പ്പ് നിര്‍ദേശത്തില്‍ പറയുന്നുണ്ടെന്നും ദി ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദ ടെലഗ്രാഫ് വാര്‍ത്ത ആപ്പിള്‍ സ്ഥിരീകരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!