പൊലീസ് വാഹനത്തിനടുത്തെത്തി പൊട്ടിത്തെറിച്ചു; പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 52 മരണം, 100 ലേറെ പേർക്ക് പരിക്ക്

Published : Sep 29, 2023, 02:37 PM ISTUpdated : Sep 29, 2023, 03:00 PM IST
പൊലീസ് വാഹനത്തിനടുത്തെത്തി പൊട്ടിത്തെറിച്ചു; പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 52 മരണം, 100 ലേറെ പേർക്ക് പരിക്ക്

Synopsis

പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിയിൽ നബിദിനാഘോഷം നടക്കുന്നതിനിടെ ഒരു ചാവേർ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ  പറയുന്നത്. 

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവറേക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. നൂറിലേറേ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ മാസ്തങ് ജില്ലയിലാണ് ഉ​ഗ്രമായ ചാവേർ സ്ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനടക്കം 52 പേരാണ് കൊല്ലപ്പെട്ടത്. നാൽപതിലേറെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 150ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിയിൽ നബിദിനാഘോഷം നടക്കുന്നതിനിടെ ഒരു ചാവേർ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ  പറയുന്നത്. 

പാകിസ്ഥാനിൽ അടുത്തിടെ പലമേഖലകളിലും ഭീകരവാദി ആക്രമണങ്ങൾ ശക്തമായിട്ടുണ്ട്. പാക് സർക്കാരനെതിരെ തന്നെ ഏറെക്കാലമായി ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ എന്ന കാര്യവും പ്രധാനമാണ്. അതോടൊപ്പം തന്നെ അടുത്തിടെ അഫ്​ഗാനിൽ നിന്ന് അതിർത്തി കടന്ന് നിരവധി ഭീകരവാദി സംഘടനകൾ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുവെന്ന് പാകിസ്ഥാൻ തന്നെ പരാതിപ്പെട്ടിരുന്നു. 

ഒരു ഘട്ടത്തിൽ പാകിസ്ഥാൻ ഒരു പ്രതിനിധി സംഘത്തെ അഫ്​ഗാനിസ്ഥാനിലേക്ക് അയച്ചു കൊണ്ട് തീവ്രവാദ സംഘടനകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ഒട്ടേറെ സംഘടനകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ചാവേറാക്രമണം നടന്നിരിക്കുന്നത്. ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാന്റെ സമീപദിവസങ്ങളിലെ ചരിത്രം നോക്കിയാൽ വളരെ ശക്തിയേറിയ ചാവേർ സ്ഫോടനമാണ് നടന്നത്. 

"മനസിലായോ?" ഒന്നുമില്ലായ്‍മയില്‍നിന്നും ഗുജറാത്ത് കോടികള്‍ ആസ്‍തിയുള്ള ഇന്ത്യൻ ഓട്ടോ ഹബ്ബായത് വെറുതെയല്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ
റഡാറിൽ നിന്ന് കാണാതായി, തടാകത്തിലേക്ക് കൂപ്പുകുത്തി വിമാനം, പിന്നാലെ കണ്ടെത്തിയത് പൈലറ്റിന്റെ ആത്മഹത്യാ കുറിപ്പ്