പാകിസ്ഥാനിൽ ചാവേര്‍ ബോംബ് സ്ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു, ആക്രമണം ബലൂചിസ്ഥാൻ നാഷണൽ പാര്‍ട്ടി പരിപാടിക്കിടെ

Published : Sep 03, 2025, 06:41 AM ISTUpdated : Sep 03, 2025, 07:14 AM IST
pakistan bomb blast

Synopsis

പാകിസ്ഥാനിലെ ക്വറ്റയിൽ ചാവേറാക്രമണത്തിൽ 11 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ നാഷണല്‍ പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ബോംബ് സ്ഫോടനമുണ്ടായത്.

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയായിരുന്നു സ്ഫോടനം. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ആക്രമണമെന്നാണ് നിഗമനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.  റാലി കഴിഞ്ഞ് ജനങ്ങള്‍ മടങ്ങുന്നതിനിടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ചാണ് ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. 

നൂറുകണക്കിന് ബലൂചിസ്ഥാൻ നാഷണൽ പാര്‍ട്ടി പ്രവര്‍ത്തകരാണ് സ്ഥലത്തുണ്ടായിരുന്നത്. അപകടം നടന്നയുടനെ ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ബലൂചിസ്ഥാൻ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്ഫോടനം നടന്ന സ്ഥലം സീൽ ചെയ്തു. സംഭവത്തെ ബലൂചിസ്ഥാൻ മുഖ്യമന്ത്രി സര്‍ഫ്രാസ് അപലപിച്ചു. മനുഷ്യത്വത്തിന്‍റെ ശത്രുക്കളായിട്ടുള്ളവരുടെ ഭീരുത്വ നടപടിയാണിതെന്നും നിരപരാധികളായ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നും തീവ്രവാദികളുടെ ഇത്തരം ചെയ്തികളെ പ്രതിരോധിക്കുമെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

ഇതിനിടെ, കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ 1411 പേര്‍ മരിച്ചുവെന്നാണ് താലിബാന്‍ ഭരണകൂടത്തിന്‍റെ ഔദ്യോഗിക കണക്ക്. 3000ലേറെ പേര്‍ക്ക് പരിക്കേറ്റതായും 5000 ലേറെ വീടുകള്‍ തകര്‍ന്നതായും താലിബാന്‍ സര്‍ക്കാരിന്‍റെ വക്താവ് അറിയിച്ചു. നിരവധിയാളുകൾ ഇപ്പോഴും കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം