
വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ അത്യാഡംബര നൗകയെന്ന് വിശേഷണമുള്ള ആഡംബരക്കപ്പൽ ഒക്ടോപസ് വിറ്റു. 2003ലാണ് ഈ ആഡംബര നൗക നിർമ്മാണം പൂർത്തിയായത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനും പ്രമുഖ വ്യവസായിയുമായിരുന്ന പോൾ അലൻ ആണ് ഇത് കൈവശം വെച്ചിരുന്നത്. 20 കോടി പൗണ്ടി (2000 കോടിയിലേറെ രൂപ)നാണ് ഒക്ടോപസ് വിറ്റുപോയിരിക്കുന്നതെന്ന് ദ് ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഈ ആഡംബരക്കപ്പൽ സ്വന്തമാക്കിയത് ആരാണെന്ന കാര്യം ഇതുവരെ പുറത്ത് വന്നിട്ടില്ല.
2018ൽ പോൾ അലന്‍റെ വേർപാടിനു ശേഷം പുതിയ ഉടമകളെ കാത്തുകഴിയുകയായിരുന്നു ഒക്ടോപസ്. ആദ്യം വിലയിട്ടിരുന്നത് 29.5 കോടി യൂറോ ആയിരുന്നു. പിന്നീട് ഈ വില 23.5 കോടി യൂറോയിലെത്തി. അതിലും കുറവ് തുകക്കാണ് ഒക്ടോപസ് വിറ്റുപോയിരിക്കുന്നത്. അടുത്ത വർഷം മുതൽ ഇവ വാടകക്ക് ഉപയോഗിക്കാൻ നൽകുമെന്നാണ് സൂചന. കാംപർ ആന്‍റ് നിക്കോൾസൺ എന്ന യോട്ട് ബ്രോകർ വഴിയാണ് വാടകക്ക് നൽകുകയെന്നും സൂചനയുണ്ട്.
13 അതിഥി സ്യൂട്ടുകൾ, സിനിമ ഹാൾ, ജിം, ബാസ്കറ്റ്ബാൾ കോർട്ട്, നീന്തൽ കുളം, സ്പാ, പിസ ഓവൻ തുടങ്ങിയ സൗകര്യങ്ങളാണ് ഈ അത്യാഡംബര നൗകയിലുള്ളത്. കൂടാതെ രണ്ട് ഹെലികോപ്റ്ററുകൾ ഇറങ്ങാൻ സൗകര്യമുണ്ട്. ആഴക്കടൽ ആഡംബര യാത്രകൾക്കും ആഴക്കടൽ ഡൈവിങ്ങിനുമുൾപ്പെടെയുള്ള വിശാല സൗകര്യങ്ങളാണ് ഈ കപ്പലിനുള്ളത്. ആഡംബര നൗക ഡിസൈനർ എസ്പർ ഓയിനോ ആണ് ഒക്ടോപസ് നിർമ്മിച്ചിരിക്കുന്നത്. ഇത്രയധികം ആഡംബരങ്ങൾ ഉണ്ടെങ്കിലും ഇവയൊന്നും പുറത്തുകാണാൻ സാധിക്കില്ലെന്നതാണ് ഒക്ടോപസിന്റെ ഏറ്റവും വലിയ പ്രത്യേകത.
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam