ലോക്ക്ഡൗൺ ഇല്ലാതെ തന്നെ കൊവിഡ് പ്രതിരോധം;‌ ഈ രാജ്യം ലോകത്തിന് മികച്ച മാതൃകയെന്ന് ലോകാരോ​ഗ്യസംഘടന

Web Desk   | Asianet News
Published : May 01, 2020, 10:11 AM ISTUpdated : May 01, 2020, 10:53 AM IST
ലോക്ക്ഡൗൺ ഇല്ലാതെ തന്നെ കൊവിഡ് പ്രതിരോധം;‌ ഈ രാജ്യം ലോകത്തിന് മികച്ച മാതൃകയെന്ന് ലോകാരോ​ഗ്യസംഘടന

Synopsis

കൊവിഡ് 19 ബാധ പൊട്ടിപ്പുറപ്പെട്ട സമയം മുതൽ ശരിയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് സ്വീഡൻ മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.   

സ്വീഡൻ: കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സ്വീഡൻ ലോകത്തിന് മികച്ച മാതൃകയെന്ന് ലോകാരോ​ഗ്യ സംഘടന. ലോകാരോ​ഗ്യ സംഘടനയുടെ എമർജൻസി പ്രോ​ഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൈക് റയാൻ ആണ് സ്വീഡനെ ആരോ​ഗ്യസുരക്ഷാ പ്രവർത്തനങ്ങളെ പ്രശംസിച്ച് രം​ഗത്തെത്തിയത്. കൊവിഡ് 19 ബാധ പൊട്ടിപ്പുറപ്പെട്ട സമയം മുതൽ ശരിയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് സ്വീഡൻ മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ ഇല്ലാത്ത, എല്ലാം സാധാരണ നിലയിലുള്ള ഒരു കാലത്തിലേക്ക് പോകുന്നതിന് സ്വീഡന്‍ ഒരു ഭാവി മോഡല്‍ തന്നെ മുന്നോട്ട് വച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു

'അവർ പരിശോധന നടത്തിക്കൊണ്ടേയിരിക്കുന്നു. രോ​ഗബാധിതർക്ക് തീവ്രപരിചരണം നൽകാനുള്ള സജ്ജീകരണങ്ങൾ അവർ ​ഗണ്യമായി വർദ്ധിപ്പിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളെ പ്രതിരോധിക്കാന്‍ സജ്ജമായ ആരോഗ്യ സംവിധാനമാണ് ഇവിടെയുള്ളത്. സാമൂഹ്യ അകലം പാലിക്കാൻ തയ്യാറാകാത്തതിന്‍റെ പേരില്‍ സ്വീഡൻ നേരിട്ട വിമർശനങ്ങൾ അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സാമൂഹിക അകലം പാലിക്കുക എന്നതിനപ്പുറം വളരെ ശക്തമായ ഒരു പൊതുനയമാണ് സ്വീഡൻ നടപ്പിലാക്കിയത്. ജനങ്ങളുടെ ദീർഘകാല പരിചരണവും സുരക്ഷയുമാണ് അവർ ലക്ഷ്യമാക്കിയത്. മൈക്ക് റയാൻ പറഞ്ഞു.

സ്വയം നിയന്ത്രിക്കാനും ശാരീരിക അകലം പാലിക്കാനുമുളള പൗരൻമാരുടെ കഴിവിനെയും സന്നദ്ധതയെയും വിശ്വാസത്തിലെടുത്തത് കൊണ്ടാണ് ഇത്തരം വ്യത്യസ്തമായ ഒരു നയം സ്വീഡൻ നടപ്പിൽ വരുത്തിയത്. പൗരാവലിയുമായുള്ള ബന്ധത്തെയാണിത് പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകാരോ​ഗ്യ സംഘടനയുടെ കണക്കനുസരിച്ച് 10 ദശലക്ഷത്തിലധികം ജനങ്ങളാണ് സ്വീഡനിലുള്ളത്. 

സർക്കാർ ലോക്ക് ഡൗൺ‌ പ്രഖ്യാപിക്കാതെ തന്നെ സ്വീഡൻ സാമൂഹിക അകലം പാലിക്കാൻ തയ്യാറായി. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുക മാത്രാമണ് സ്വീഡൻ ചെയ്തത്. എന്നാൽ ഭരണ സംവിധാനം ഇടപെടാതെ ജനങ്ങളോട് തന്നെ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെട്ടത് വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൈനിക കരുത്ത് വർധിപ്പിക്കുന്നുവെന്ന് ഇറാൻ; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ്; 'ആക്രമിച്ചാൽ തിരിച്ചടിക്കും'
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ മോചനം; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം