
ബേൺ: പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ രാജ്യമായ സ്വിറ്റ്സര്‍ലാന്‍ഡ്. നേരത്തെ പാസാക്കിയ നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ‘ബുർഖാ ബാൻ’ എന്ന പേരിലാണ് നിയമം പ്രാബല്യത്തിൽ വന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളർ (98000 രൂപയോളം) പിഴ നൽകേണ്ടി വരും. ബുർഖാ ബാൻ എന്ന പേരിലാണ് നിയമം നടപ്പാക്കിയത്. 2021ലാണ് മുഖാവരണം നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയർന്നുവന്നത്.
Read More... ജയിലിൽ 42 ദിവസം, ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന് ചിറ്റഗോംഗ് കോടതിയിൽ വീണ്ടും തിരിച്ചടി, ജാമ്യമില്ല
വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് (എസ്‌വിപി) ബുർഖ നിരോധനം ആദ്യം മുന്നോട്ടുവെച്ചത്. ‘തീവ്രവാദം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ആവശ്യം ഉന്നയിച്ചത്. എസ്‌വിപിയുടെ നിർദേശത്തെ രാജ്യത്തെ മുസ്ലിം സംഘടനകൾ എതിർത്തിരുന്നു. 2021ല്‍ പുതിയനിയമം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായ സര്‍വേ എടുത്തു. ബുർഖ ഉൾപ്പെടെ മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അനുകൂലിച്ചായിരുന്നു ഭൂരിഭാഗവും വോട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam