'ഇറാനെ ആക്രമിക്കാന്‍ ഞങ്ങളുടെ ആകാശത്തുകൂടി യുഎസ് യുദ്ധ വിമാനങ്ങൾ പറക്കേണ്ട'; കടുത്ത നിലപാടുമായി യൂറോപ്യൻ രാജ്യം

Published : Mar 15, 2026, 08:37 AM IST
america f47 fighter jet cost range drone war capability trump davos

Synopsis

സംഘർഷത്തിൽ ഉൾപ്പെടുന്ന കക്ഷികൾ സൈനിക ആവശ്യങ്ങൾക്കായി അമിതമായി വിമാനങ്ങൾ പറത്തുന്നത് നിഷ്പക്ഷതാ നിയമം വിലക്കുന്നുവെന്ന് സ്വിസ് സർക്കാർ കൂട്ടിച്ചേർത്തു.

ലണ്ടൻ: സായുധ സംഘട്ടനങ്ങളിൽ സമദൂര നിലപാട് സ്വീകരിക്കുന്ന പാരമ്പര്യം ചൂണ്ടിക്കാട്ടി യുഎസ് യുദ്ധ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡ്. ഇറാൻ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത യുഎസ് വിമാനങ്ങൾക്ക് രാജ്യം വ്യോമാതിർത്തി അടച്ചു. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഞായറാഴ്ച സ്വിറ്റ്സർലൻഡിനു മുകളിലൂടെ പറക്കാനുള്ള രണ്ട് അഭ്യർത്ഥനകൾ നിരസിച്ചതായി ബേണിലെ ഫെഡറൽ ഗവൺമെന്റ് അറിയിച്ചു. 

എന്നാൽ, രണ്ട് ഗതാഗത വിമാനങ്ങൾ ഉൾപ്പെടെ മറ്റ് മൂന്ന് വിമാനങ്ങൾക്ക് അംഗീകാരം ലഭിച്ചു. സംഘർഷത്തിൽ ഉൾപ്പെടുന്ന കക്ഷികൾ സൈനിക ആവശ്യങ്ങൾക്കായി അമിതമായി വിമാനങ്ങൾ പറത്തുന്നത് നിഷ്പക്ഷതാ നിയമം വിലക്കുന്നുവെന്ന് സ്വിസ് സർക്കാർ കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലെ യുദ്ധവും നയതന്ത്രജ്ഞർക്ക് വർദ്ധിച്ചുവരുന്ന സുരക്ഷാ അപകടസാധ്യതകളും കാരണം സ്വിറ്റ്സർലൻഡ് ടെഹ്‌റാനിലെ എംബസി താൽക്കാലികമായി അടച്ചിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോകത്തിന്‍റെ സമാധാനം കെടുത്തി ട്രംപിന്‍റെ പ്രഖ്യാപനം, ഇറാനുമായി കരാറിലെത്താൻ തയാറല്ലെന്ന് തുറന്നടിച്ചു; റഷ്യൻ എണ്ണ വിഷയത്തിൽ ന്യായീകരണവും
രണ്ടല്ല ഒന്നാണ്, ഹിറ്റ് സിനിമകളുടെ സീനുകൾ ചേർത്ത് പരിഹാസ പരസ്യം; യുഡിഎഫിനും എൽഡിഎഫിനുമെതിരെ എൻഡിഎ