അഫ്‍ഗാനില്‍ നിന്ന് രക്ഷാദൗത്യം തുടരാന്‍ താലിബാന്‍റെ അനുവാദമെന്ന് സൂചന; ഇന്ത്യക്കാരെ വൈകാതെ തിരികെ എത്തിക്കും

By Web TeamFirst Published Sep 9, 2021, 1:17 PM IST
Highlights

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന് എതിരെ പരസ്യ കലാപം ഉയർത്തുകയാണ് ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി. ഭൂരിപക്ഷത്തിന്‍റെ പിന്തുണ സർക്കാരിനില്ലെന്ന് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം തുടരാന്‍ താലിബാന്‍ അനുവാദം നല്‍കിയെന്ന് സൂചന. കുടുങ്ങിയ ഇന്ത്യക്കാരെ വൈകാതെ തിരികെ എത്തിക്കും. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന് എതിരെ പരസ്യ കലാപം ഉയർത്തുകയാണ് ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി. ഭൂരിപക്ഷത്തിന്‍റെ പിന്തുണ സർക്കാരിനില്ലെന്ന് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിലെ അഫ്ഗാൻ എംബസിയിൽ ഇപ്പോഴും പഴയ പതാകയാണ് പാറുന്നത്. അനധികൃത മാർഗ്ഗത്തിലൂടെയാണ് താലിബാൻ സർക്കാർ പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കില്ലെന്നും എംബസി പറയുന്നു. 

ദില്ലിയിലെ അഫ്ഗാൻ എംബസിയിലെ ഉദ്യോഗസ്ഥർക്ക് ഇന്ത്യ പൂർണ്ണ സംരക്ഷണം നല്‍കുയാണ്. എംബസി താലിബാൻ സർക്കാരിനെ തള്ളിപ്പറഞ്ഞത് ഇന്ത്യയ്ക്കും താലിബാൻ ഭരണകൂടത്തിനും ഇടയിലെ ബന്ധവും സങ്കീർണ്ണമാക്കുന്നു. താലിബാൻ സർക്കാരിൽ ഹഖാനി നെറ്റ്വർക്കിന് പ്രധാന സ്ഥാനങ്ങൾ നല്‍കിയതിലെ ആശങ്ക ഇന്ത്യ അമേരിക്കയേയും റഷ്യയേയും അറിയിച്ചിരുന്നു. സ്ഥിതി ചർച്ച ചെയ്യാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ളിങ്കൻ വിളിച്ച യോഗത്തിലും ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഭീകര സംഘടനകൾക്ക് കിട്ടുന്ന പിന്തുണയിൽ ആശങ്ക അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുമെന്നും ഭീകരതാവളം ആകുന്നത് തടയുമെന്നും യോഗത്തിനു ശേഷമുള്ള പ്രസ്താവന പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!