മുൻ ഗ്വാണ്ടനാമോ തടവുപുള്ളി ഇനി അഫ്ഗാൻ പ്രതിരോധമന്ത്രി, താലിബാന്റെ പുതിയ നീക്കം

Published : Aug 24, 2021, 11:59 PM ISTUpdated : Aug 25, 2021, 12:11 AM IST
മുൻ ഗ്വാണ്ടനാമോ തടവുപുള്ളി ഇനി അഫ്ഗാൻ പ്രതിരോധമന്ത്രി, താലിബാന്റെ പുതിയ നീക്കം

Synopsis

ഗ്വാണ്ടനാമോ ജയിലൽ തടവുകാരനായിരുന്ന മുല്ല അബ്ദുൾ ഖയാം സാക്കിറിനെയാണ് നിയമിച്ചിരിക്കുന്നത്...

കാബൂൾ: ഗ്വാണ്ടനാമോ ജയിലൽ തടവുകാരനായിരുന്നയാളെ അഫ്ഗാനിസ്ഥാനിൽ താൽക്കാലിക പ്രതിരോധമന്ത്രിയായി നിയമിച്ച് താലിബാൻ.  ഗ്വാണ്ടനാമോ ജയിലൽ തടവുകാരനായിരുന്ന മുല്ല അബ്ദുൾ ഖയാം സാക്കിറിനെയാണ് താൽക്കാലിക പ്രതിരോധമന്ത്രിയായി നിയമിച്ചിരിക്കുന്നതെന്ന് അൽജസീറ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു. 

സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി  താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ ദിവസങ്ങൾക്ക് മുമ്പ് കാബൂളിൽ എത്തിയിരുന്നു. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടക്കുന്നുണ്ട്.

അതേസമയം താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ രഹസ്യാന്വോഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കി. താലിബാൻ വഴി തടയുന്നതിനാൽ പലർക്കും കാബൂളിൽ  എത്താനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് നിലവിൽ നടക്കുന്നതെന്ന്  യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ  പറ‍‍ഞ്ഞിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ