തീവ്രവാദികള്‍ക്ക് ഭാര്യമാര്‍ വേണം; 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് താലിബാന്‍

By Web TeamFirst Published Jul 17, 2021, 5:08 PM IST
Highlights

അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ, ഇറാന്‍, പാക്സ്ഥാന്‍, ഉസ്ബകിസ്ഥാന്‍, തജക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ അഫ്ഗാന്‍ അതിര്‍ത്തിയിലെ നിരവധി ജില്ലകളുടെ അധിപത്യം താലിബാന്‍ പിടിച്ചെടുത്തിരുന്നു.

കണ്ഡഹാര്‍: അഫ്ഗാനില്‍ ആധിപത്യം സ്ഥാപിക്കുന്ന തീവ്രവാദ സംഘടന താലിബാന്‍ സ്ത്രീകളെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രദേശിക മതനേതാക്കളില്‍ നിന്ന് 15 ന് മുകളിലുള്ളതും, വിധവകളായ 45 വയസിന് താഴെയുള്ളതുമായ സ്ത്രീകളുടെ വിവരങ്ങള്‍ നല്‍കാന്‍ താലിബാന്‍ ആവശ്യപ്പെട്ടുവെന്നാണ് പുതിയ വാര്‍ത്ത. ഇത് സംബന്ധിക്കുന്ന താലിബാന്‍ സാംസ്കാരിക വിഭാഗത്തിന്‍റെ നോട്ടീസ് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കം പുറത്തുവിട്ടിട്ടുണ്ട്.

ദ സണ്‍ റിപ്പോര്‍ട്ട് പ്രകാരം പൊരുതുന്ന പോരാളികള്‍ക്കായി 15 ന് മുകളിലുള്ളതും, 45ന് കീഴിലുള്ള വിധവകളായതുമായ സ്ത്രീകളുടെ ലിസ്റ്റ് ഒരോ സ്ഥലത്തെയും ഇമാമുമാരും, മൊല്ലമാരും നല്‍കണമെന്ന് താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷന്‍ നോട്ടീസ് നല്‍കിയതായി പറയുന്നു. 

Read More: ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെ കുറിച്ച് അറിയില്ലെന്ന് താലിബാൻ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ, ഇറാന്‍, പാക്സ്ഥാന്‍, ഉസ്ബകിസ്ഥാന്‍, തജക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ അഫ്ഗാന്‍ അതിര്‍ത്തിയിലെ നിരവധി ജില്ലകളുടെ അധിപത്യം താലിബാന്‍ പിടിച്ചെടുത്തിരുന്നു. ഇത്തരം സ്ഥലങ്ങളിലാണ് ഈ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒപ്പം തന്നെ ഇവിടങ്ങളില്‍ കര്‍ശനമായ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നു എന്ന് പരിശോധിക്കാനുള്ള താലിബാന്‍ സംവിധാനമാണ് താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷന്‍.

The Taliban Cultural Commission asks local leaders to present them with a list of Afghanistani girls above 15 & widows under 45. The Commission promises them to be married into fighters & transported to Vaziristan (Pakistan) where they will be converted to Islam and reintegrated. pic.twitter.com/JO7X9v1rrG

— جاوید احوَر/ Javeed Ahwar (@JaveedAhwar)

2001 ലെ അമേരിക്കന്‍ ആക്രമണത്തിന് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമായിരുന്നു. അന്ന് സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി നടത്താനോ, വിദ്യാഭ്യാസം നടത്താനോ അവകാശം ഉണ്ടായിരുന്നില്ല. അതിനൊപ്പം തന്നെ പുരുഷനോടൊപ്പം അല്ലാതെ പുറത്തിറങ്ങാനും സാധിക്കില്ലായിരുന്നു. ഈ നിയമങ്ങള്‍ തെറ്റിച്ചാല്‍ പൊതുജന മധ്യത്തില്‍ താലിബാന്‍ മതപൊലീസ് ശിക്ഷ നല്‍കുമായിരുന്നു.

ഫിനാഷ്യല്‍ ടൈംസിലെ പുതിയ റിപ്പോര്‍ട്ട് പ്രകാരം,താലിബാന്‍ ആധിപത്യം നേടിയ പ്രദേശങ്ങളിലെ പെണ്‍കുട്ടികള്‍ കടുത്ത ഭീതിയിലാണ്. പെണ്‍കുട്ടികള്‍ വീട്ടില്‍ തന്നെ ഇപ്പോള്‍ ഉച്ചത്തില്‍ ശബ്ദിക്കാറില്ലെന്നും, വെള്ളിയാഴ്ച ചന്തകളില്‍ പോകാറില്ലെന്നും, വീട്ടില്‍ പോലും സംഗീതം ഒഴിവാക്കിയെന്നും പറയുന്നു. അഫ്ഗാന്‍ നേതാവ് ഹാജി റോസി ബെയ്ഗിന്‍റെ വാക്കുകള്‍ പ്രകാരം, താലിബാന്‍റെ കണ്ണില്‍ പതിനെട്ട് കഴിയും മുന്‍പ് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാതിരിക്കുന്നത് പാപമാണ് എന്നാണ് അവര്‍ വിശ്വസിക്കുന്നത് എന്നാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!