
കാബൂൾ: കൗമാരക്കാരായ ആൺകുട്ടികൾ പുരുഷന്മാരെ ലൈംഗികമായി പ്രകോപിപ്പിക്കുന്നുവെന്നാരോപിച്ച് ജിം കേന്ദ്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി താലിബാൻ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ജിമ്മുകളിൽ മുതിർന്നവർക്കൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നരുതെന്ന് താലിബാൻ ഉത്തരവിട്ടു. ജിമ്മിൽ ആൺകുട്ടികളെ വിലക്കിയത് കായിക വിനോദ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അത്‌ലറ്റുകളും ജിം ഉടമകളും പറയുന്നു. അഫ്ഗാനിൽ ഏറെ പ്രചാരമുള്ളതാണ് ബോഡി ബിൽഡിങ് രംഗം. ജിമ്മുകളിൽ വർക്കൗട്ട് ചെയ്യുമ്പോഴും ബോഡി ബിൽഡർമാർ അയഞ്ഞ വസ്ത്രങ്ങൾ കൊണ്ട് ശരീരം മറയ്ക്കണമെന്നും താലിബാൻ ഉത്തരവിട്ടു.
ഞങ്ങൾ പരിശീലിപ്പിക്കുന്നിടത്ത് പുരുഷന്മാർ മാത്രമേയുള്ളൂവെന്നും താലിബാന്റെ ഉത്തരവിൽ മതപരമായ ന്യായീകരണമില്ലെന്നും ബോഡി ബിൽഡർമാർ പറഞ്ഞു. 2001-ൽ താലിബാൻ ഭരണം അവസാനിച്ചതിന് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ ബോഡി ബിൽഡിങ് ഏറെ ജനപ്രിയമായ ഇനമായി മാറിയത്. കാബൂളിൽ നൂറുകണക്കിന് ജിം കേന്ദ്രങ്ങളാണ് ഉയർന്നത്. രാജ്യത്തുടനീളം 1,000-ലധികം ജിമ്മുകൾ ആരംഭിച്ചു. എന്നാൽ താലിബാന്റെ ഉത്തരവ് ഈ മേഖലയെ പ്രതികൂലമായി ബാധിക്കും.
യുഎസ് അറിയാതിരിക്കാന്‍ 2001-ല്‍ മണ്ണില്‍ കുഴിച്ചിട്ട മുല്ല ഉമറിന്റെ കാര്‍ താലിബാന്‍ പുറത്തെടുത്തു!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam