
കാബൂള്‍:
താലിബാന്‍ ഭീകരവാദികള്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതോടെ കാബൂളില്‍ നിന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ ഹെലികോപ്ടറില്‍ ഒഴിപ്പിച്ചു. അഫ്ഗാനിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനായി 5000ത്തോളം സൈനികരെയാണ് അമേരിക്ക അയച്ചത്. ബ്രിട്ടനും സൈനികരെ അയച്ചിരുന്നു.
ഗവണ്‍മെന്റ് ഏത് നിമിഷവും താഴെ വീഴാമെന്ന അവസ്ഥയിലാണ്. രാജ്യത്തെ സ്ഥിതി ഗതികള്‍ പ്രസിഡന്റ് അശ്‌റഫ് ഗനി മറ്റ് നേതാക്കളുമായി ചര്‍ച്ച ചെയ്തു. അദ്ദേഹം ഉടന്‍ സ്ഥാനമൊഴിഞ്ഞ് താലിബാന്‍ കമാന്‍ഡര്‍ക്ക് അധികാരമേല്‍ക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനമായ കാബൂള്‍ നഗരത്തെ താലിബാന്‍ നാല് ഭാഗത്തും വളഞ്ഞിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഗവണ്‍മെന്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താലിബാന്‍ ഭീകരര്‍ കാബൂളില്‍ പ്രവേശിച്ചതായി ആഭ്യന്തര മന്ത്രാലയം സമ്മതിച്ചിരുന്നു.
മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുമെന്ന് അമേരിക്കന്‍ ഇന്റലിജന്റ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വരും ആഴ്ചകളില്‍ തന്നെ മുഴുവന്‍ അഫ്ഗാന്റെയും നിയന്ത്രണം താലിബാന്റെ കൈയിലാകുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ശനിയാഴ്ച പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പ്രാദേശിക നേതാക്കളുമായും അന്താരാഷ്ട്ര രാജ്യങ്ങളുമായും ചര്‍ച്ച നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടുതല്‍ മരണങ്ങള്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പോരാട്ടത്തിനൊടുവില്‍ ജലാലാബാദ് താലിബാന്‍ പിടിച്ചെടുക്കുകയും പ്രധാന ഹൈവേയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ജനം താലിബാനെ അംഗീകരിച്ചെന്ന് വക്താവ് പറഞ്ഞു. രാജ്യത്തെ സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്നും താലിബാന്‍ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam