
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന് ദാരുണാന്ത്യം. അയർലൻഡ് സ്വദേശിയായ 17കാരൻ അലക്സ് മക്കീയാണ് ഗ്രീസിൽ അവധി ആഘോഷത്തിനിടെ അതിദാരുണമായി മരണപ്പെട്ടത്. ഗ്രീസിലെ കീമോലോസിലെ വസതിയിൽ വച്ചാണ് അപകടമുണ്ടായത്. അയർലൻഡിലെ കോർക്ക് സ്വദേശിയാണ് അലക്സ്. അപകടം നടക്കുന്ന സമയത്ത് അലക്സ് താമസിച്ചിരുന്ന വീട്ടിൽ അമ്മയും ഉണ്ടായിരുന്നു. ഇവർക്കും ഷോക്കേറ്റെങ്കിലും ജീവൻ രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിലെ വാട്ടർ ഹീറ്ററിലെ വയറിംഗ് തകരാറും ഫ്യൂസ് ബോക്സിലെ സുരക്ഷാ വാൽവിനുണ്ടായ വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സംസാരശേഷിയില്ലാത്ത ഓട്ടിസം ബാധിതരായ വ്യക്തികൾക്കായി 'ബംബിൾബീ' എന്ന കമ്മ്യൂണിക്കേഷൻ സിസ്റ്റം വികസിപ്പിച്ചെടുത്ത് ഈ വർഷം അയർലൻഡിൽ നടന്ന യംഗ് സയന്റിസ്റ്റ് ടെക്നോളജി എക്സിബിഷനിൽ അലക്സും സഹപാഠികളും ചേർന്ന് ഒന്നാം സ്ഥാനം നേടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam