ഇറാൻ്റെ കപ്പൽ ഐറിസ് ദേന ആക്രമിക്കപ്പെടുമെന്ന് ഇന്ത്യ മുൻകൂട്ടി മനസിലാക്കി, കപ്പൽ ഇന്ത്യൻ തീരത്തടുക്കാൻ നിർദേശം നൽകി: റിപ്പോർട്ട്

Published : Mar 07, 2026, 10:42 AM IST
Iran war ship Irish dena

Synopsis

ഇന്ത്യയിൽ നടന്ന നാവിക അഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പലായ 'ഐറിസ് ദേന'യ്ക്ക് ഇന്ത്യ സുരക്ഷിത താവളം വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം സ്വീകരിക്കും മുൻപ് ശ്രീലങ്കൻ തീരത്തിനടുത്ത് വെച്ച് അമേരിക്കൻ അന്തർവാഹിനി കപ്പലിനെ ആക്രമിച്ച് തകർത്തു. മറ്റൊരു ഇറാനിയൻ കപ്പലായ 'ഐറിസ് ലാവൻ' സാങ്കേതിക തകരാറുകൾ മൂലം കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുകയാണ്.

ദില്ലി: അമേരിക്കൻ അന്തർവാഹിനി തകർത്ത ഇറാൻ നാവികസേനയുടെ കപ്പൽ ഐറിസ് ദേനയ്ക്ക് ഇന്ത്യ സുരക്ഷിത താവളം വാഗ്‌ദാനം ചെയ്തിരുന്നതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര കപ്പൽ പ്രദർശനത്തിലും 'മിലാൻ-2026' നാവിക അഭ്യാസത്തിലും പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കപ്പൽ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇന്ത്യ ഈ നീക്കം നടത്തിയത്. രാജ്യത്തെ ഏതെങ്കിലും തുറമുഖത്തേക്ക് എത്താനാണ് ഐറിസ് ദേനയോട് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ മാർച്ച് നാലിന് പുലർച്ചെ അമേരിക്കയുടെ ആക്രമണത്തിൽ യുദ്ധക്കപ്പൽ തകരുകയായിരുന്നു.

അമേരിക്കൻ നാവികസേനയുടെ ആക്രമണത്തിൽ തകർന്ന കപ്പലിൽ 180 ഓളം ഇറാനിയൻ സൈനികരാണ് ഉണ്ടായിരുന്നത്. ഇവരിൽ 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷിച്ചു. 87 നാവികരുടെ മൃതദേഹങ്ങൾ ലങ്കൻ നാവികസേന കണ്ടെത്തി ഗാലെയിലെ ആശുപത്രിയിലെത്തിച്ചു. അവശേഷിക്കുന്ന 60 ഓളം നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയ 32 നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ലങ്കൻ സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ അതിഥിയായി എത്തിയ കപ്പലിനെ മുന്നറിയിപ്പില്ലാതെ തകർത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. ഇറാൻ നാവികസേനയുടെ മറ്റൊരു കപ്പലായ 'ഐറിസ് ലാവൻ' സാങ്കേതിക തകരാറുകളെത്തുടർന്ന് കൊച്ചി തുറമുഖത്ത് അടുപ്പിച്ചിട്ടുണ്ട്. ഐറിസ് ദേന തകർക്കപ്പെട്ട അതേ ദിവസമാണ് ലാവൻ കൊച്ചിയിലെത്തിയത്. 183 ജീവനക്കാരുള്ള ഈ കപ്പലിന് ഇന്ത്യ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന നാവികസേനാംഗങ്ങളെ കൊച്ചി നേവൽ ബേസിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ നൽകുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമാകുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും, സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അർദ്ധരാത്രി അടിയന്തര വാർത്താ സമ്മേളനം വിളിച്ച് പാകിസ്ഥാൻ പ്രഖ്യാപനം, ഇറാൻ യുദ്ധ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 55 രൂപ കൂട്ടി
നിർദേശം നൽകിയത് ഇറാൻ? അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കിയ പാക് പൗരൻ കുറ്റക്കാരനെന്ന് വിധി