ട്രംപിന്‍റെ കുടിയേറ്റ നിയന്ത്രണനിയമത്തിന് യു.എസ് സുപ്രീംകോടതിയുടെ അംഗീകാരം

By Web TeamFirst Published Sep 12, 2019, 11:59 PM IST
Highlights

മെക്സിക്കോ വഴിയെത്തുന്ന അവർ ഇനിമുതൽ മെക്സിക്കോയിൽ ആദ്യം അപേക്ഷ നൽകണം. അതിനുശേഷമേ അമേരിക്കയിൽ അപേക്ഷ നൽകാൻ കഴിയൂ.

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നിയന്ത്രണനിയമത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. അമേരിക്ക ലക്ഷ്യമാക്കി വരുന്ന അഭയാർത്ഥികൾ ഇനിമുതൽ ആദ്യമെത്തുന്ന രാജ്യത്ത് അഭയത്തിന് അപേക്ഷ നൽകണം എന്നാണ് പുതിയ നിയമം. മധ്യഅമേരിക്കയിൽനിന്നുള്ള അഭയാർത്ഥികളെയാണ് നിയമം പ്രതികൂലമായി ബാധിക്കുക.

മെക്സിക്കോ വഴിയെത്തുന്ന അവർ ഇനിമുതൽ മെക്സിക്കോയിൽ ആദ്യം അപേക്ഷ നൽകണം. അതിനുശേഷമേ അമേരിക്കയിൽ അപേക്ഷ നൽകാൻ കഴിയൂ. ജൂലൈയിൽ നടപ്പിലാക്കാൻ ഒരുങ്ങിയ നിയമം കീഴ്ക്കോടതി തടഞ്ഞതോടെയാണ് സുപ്രീംകോടതി ഇടപെട്ടത്.നിയമം നടപ്പിലാകുന്നതോടെ കുടിയേറ്റക്കാരുടെ എണ്ണം കുറയും എന്നാണ് ട്രംപ് സർക്കാരിന്‍റെ പ്രതീക്ഷ.പക്ഷേ നിയമം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കയാണ് മെക്സിക്കോ.

click me!