ജി 20 യോഗത്തിൽ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോകം കാണുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

Published : Sep 03, 2023, 02:16 PM ISTUpdated : Sep 03, 2023, 02:33 PM IST
ജി 20 യോഗത്തിൽ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോകം കാണുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

Synopsis

ജി20 യോഗങ്ങൾ കശ്മീരിലും അരുണാചലിലും നടത്തിയതിനെ മോദി  ന്യായീകരിച്ചു. പാകിസ്ഥാനും ചൈനയും ഇതിനെ എതിർക്കേണ്ടതില്ലെന്നും മോദി പറഞ്ഞു.

ദില്ലി: ജി 20 ഉച്ചക്കോടിയിൽ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി20 യോഗങ്ങൾ കശ്മീരിലും അരുണാചൽ പ്രദേശിലും നടത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചു. പാകിസ്ഥാനും ചൈനയും ഇതിനെ എതിർക്കേണ്ടതില്ലെന്നും ലോകത്തിലെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിയിലെ ചില നേട്ടങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജിഡിപി കേന്ദ്രീകൃത വളർച്ചയെക്കാൾ ലോകം മനുഷ്യകേന്ദ്രീകൃത വളർച്ചയിലേക്ക് മാറുന്നെന്നും സൈബർ കുറ്റകൃത്യങ്ങളെ ലോകം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദില്ലിയിൽ നടക്കുന്ന ജി20 യോഗത്തിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലി  രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയാണ്. യുക്രയിനെതിരായ റഷ്യൻ നിലപാട് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് അമേരിക്കയും ഫ്രാൻസും വ്യക്തമാക്കി. എന്നാൽ സമവായത്തിന് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഷെർപമാരുടെ യോഗത്തിൽ ശ്രമിക്കുമെന്നാണ് ഇന്ത്യ അറിയിച്ചത്.

Read More: ജി20 യോഗത്തിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലി ഭിന്നത രൂക്ഷം,റഷ്യൻ നിലപാടിനെ എതിർത്ത് അമേരിക്കയും ഫ്രാൻസും

ജി 20യിൽ യുക്രയിൻ സംഘർഷത്തിനുൾപ്പടെ പരിഹാരം കാണാൻ ശ്രമിക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിന് റഷ്യയും ചൈനയും സ്വീകരിക്കുന്ന കടുത്ത നിലപാട് തിരിച്ചടിയായിരിക്കുകയാണ്. ജി20 രാജ്യങ്ങളുടെ ഷെർപമാരുടെ മൂന്നു ദിവസത്തെ യോഗം ഹരിയാനയിലെ നൂഹിലെ ഐടിസി ഗ്രാൻറ് ഭാരത് ഹോട്ടലിൽ തുടങ്ങിയിട്ടുണ്ട്. അമിതാഭ് കാന്തിന്‍റെ  അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സമവായത്തിനുള്ള നീക്കം ഇന്ത്യ നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം