നിലം തൊടാത്ത ഐഡിയ, തൂങ്ങിക്കിടക്കുന്ന കൂറ്റൻ കെട്ടിടം, ദുബായ്ക്ക് മുകളിൽ ഒരുങ്ങുമോ 'അനലെമ്മ ടവർ'

Published : May 14, 2025, 10:22 PM IST
നിലം തൊടാത്ത ഐഡിയ, തൂങ്ങിക്കിടക്കുന്ന കൂറ്റൻ കെട്ടിടം, ദുബായ്ക്ക് മുകളിൽ ഒരുങ്ങുമോ 'അനലെമ്മ ടവർ'

Synopsis

ഭൂമിയുടെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ഒരു ഛിന്നഗ്രഹത്തിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു നൂതന ആകാശഗോപുര ആശയം ന്യൂയോർക്ക് ആസ്ഥാനമായ ക്ലൗഡ്‌സ് ആർക്കിടെക്ചർ ഓഫീസ് മുന്നോട്ടുവച്ചിരിക്കുന്നു. ഈ ഗോപുരത്തിന് ഭൂമിയിലെ വിവിധ സ്ഥലങ്ങൾക്ക് മുകളിൽ തങ്ങിനിൽക്കാൻ സാധിക്കും.

ന്യൂയോര്‍ക്ക്: ഇതുവരെ കേട്ടുകേൾവിയില്ലാത്ത പുത്തൻ ആര്‍ക്കിടെക്ച്വറൽ ആശയവുമായി ന്യൂയോർക്ക് ആസ്ഥാനമായ ക്ലൗഡ്‌സ് ആർക്കിടെക്ചർ ഓഫീസ്. ആര്‍ക്കിടെച്വര്‍ രംഗത്തെ  അപൂര്‍വമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനമാണ് "അനലെമ്മ ടവർ" എന്ന ഒരു നൂതനമായ ആകാശഗോപുര ആശയം മുന്നോട്ട് വയ്ക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ഒരു ഛിന്നഗ്രഹത്തിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു കെട്ടിടത്തിന്റെ രൂപകൽപ്പനയാണ് ക്ലൗഡ്സ് വിഭാവനം ചെയ്യുന്നത്. ഉയർന്ന കരുത്തുള്ള കേബിളുകൾ ഉപയോഗിച്ച് ഭ്രമണം ചെയ്യുന്ന ഛിന്നഗ്രഹത്തിൽ ബന്ധിപ്പിച്ച് തലകീഴായി തൂങ്ങിക്കിടക്കുന്ന ഈ ഗോപുരത്തിന് ഭൂമിയിലെ വിവിധ സ്ഥലങ്ങൾക്ക് മുകളിൽ തങ്ങിനിൽക്കാൻ സാധിക്കും.

ഛിന്നഗ്രഹം അതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതിനനുസരിച്ച്, ഗോപുരം ഒരു എട്ട്(8) പാറ്റേണിൽ നീങ്ങുകയും താമസക്കാർക്ക് താഴെ ഭൂമിയിലെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കാഴ്ച നൽകുകയും ചെയ്യും. നിലവിൽ ആശയ രൂപം ആണെങ്കിലും, ബഹിരാകാശ സാങ്കേതികവിദ്യയെ വാസ്തുവിദ്യയുമായി സംയോജിപ്പിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ്.

"അനലെമ്മ ടവർ ഒരു പരമ്പരാഗത ഭൗമ-അടിത്തറയുടെ സങ്കൽപ്പത്തെ തന്നെ മാറ്റുന്നു. പകരം ടവർ തൂക്കിയിടുന്ന ഒരു ബഹിരാകാശ-അടിത്തറയെ മാത്രം ആശ്രയിക്കുന്നു. ഈ സംവിധാനത്തെ യൂണിവേഴ്സൽ ഓർബിറ്റൽ സപ്പോർട്ട് സിസ്റ്റം (UOSS) എന്ന് വിളിക്കുന്നു. ഇത് ഒരു സാധാരണ ബഹിരാകാശ ലിഫ്റ്റിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്." എന്നാണ് ക്ലൗഡ്‌സ് ആർക്കിടെക്ചർ ഓഫീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്.

'ഭൂമിയുടെ ഭ്രമണപഥത്തിൽ വലിയ ഛിന്നഗ്രഹത്തെ സ്ഥാപിക്കുന്നതിലൂടെ, ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയർന്ന കരുത്തുള്ള ഒരു കേബിൾ താഴ്ത്താൻ കഴിയും, അതിൽ ഒരു വലിയ ഗോപുരം തൂക്കിയിടാം. ഈ പുതിയ ഗോപുര മാതൃക അന്തരീക്ഷത്തിൽ തൂങ്ങിക്കിടക്കുന്നതിനാൽ, ലോകത്തെവിടെയും ഇത് നിർമ്മിക്കാനും അതിന്റെ അന്തിമ സ്ഥാനത്തേക്ക് മാറ്റാനും കഴിയും' എന്നും കമ്പനി അവകാശപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിലെ നിർമ്മാണച്ചെലവിന്റെ അഞ്ചിലൊന്ന് മാത്രം ചെലവിൽ ഉയരം കൂടിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധരെന്ന് തെളിയിച്ചിട്ടുള്ള ദുബായിൽ അനലെമ്മ നിർമ്മിക്കാനാണ് കമ്പനി നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്.

'അനലെമ്മയെ ഒരു ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ കഴിയും. ഇതിനെ ദിവസേനയുള്ള ലൂപ്പിൽ വടക്കൻ, തെക്കൻ അർദ്ധഗോളങ്ങൾക്കിടയിൽ സഞ്ചരിക്കാൻ അനുവദിക്കും. ഈ പെൻഡുലം ടവറിന്റെ ഭൗമോപരിതലത്തിലെ സഞ്ചാം എട്ട് ആകൃതിയിലായിരിക്കും. ഇതിന്റെ മുകളിലും താഴെയുമായി ടവർ ഏറ്റവും കുറഞ്ഞ വേഗതയിൽ സഞ്ചരിക്കും. ഈ പോയിന്റുകളിൽ മാത്രം ടവറിലെ താമസക്കാർക്ക് ഭൂമിയുടെ ഉപരിതലവുമായി ബന്ധപ്പെടാൻ സാധിക്കും' എന്നും ക്ലൗഡ്‌സ് ആർക്കിടെക്ചർ ഓഫീസ് വിവരിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും
87-ാം വയസ്സിൽ 37കാരിയിൽ മകൻ പിറന്നു, സന്തോഷ വാർത്ത അറിയിച്ച് പ്രശസ്ത ചിത്രകാരൻ