'മൂന്നാം ലോക രാജ്യങ്ങളിലെ ഏലിയന്മാർ, ഇത് ഇസ്ലാമാബാദോ ദില്ലിയോ അല്ല'; കൂറ്റൻ ഹനുമാൻ പ്രതിമക്കെതിരെ യുഎസിൽ വിദ്വേഷ പ്രചാരണം

Published : Feb 19, 2026, 10:08 AM IST
Hanuman statue

Synopsis

അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥാപിച്ച കൂറ്റൻ ഹനുമാൻ പ്രതിമക്കെതിരെ യാഥാസ്ഥിതിക പ്രവർത്തകൻ വിദ്വേഷ പ്രചാരണം നടത്തി. കുടിയേറ്റക്കാരുടെ അധിനിവേശത്തിന്റെ തെളിവാണ് പ്രതിമയെന്നും അഭിപ്രായമുയര്‍ന്നു. 

ദില്ലി: അമേരിക്കയിലെ ഹൂസ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിൽ ഉയർത്തിയ കൂറ്റൻ ഹനുമാൻ പ്രതിമക്കെതിരെ അമേരിക്കയിലെ മാ​ഗാ പ്രവർത്തകരുടെ എതിർപ്പ്. പ്രതിമ, ഇന്ത്യൻ കുടിയേറ്റക്കാരുടെ അധിനിവേശത്തിന്റെ തെളിവാണെന്ന് വിശേഷിപ്പിച്ച യാഥാസ്ഥിതിക പ്രവർത്തകനായ കാർലോസ് ടർഷ്യോസ് പ്രതിഷേധവുമായി രം​ഗത്തെത്തി. ഇയാളുടെ പരാമർശങ്ങൾ ഓൺലൈനിൽ കടുത്ത വിമർശനത്തിന് ഇടയാക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ മതസ്വാതന്ത്ര്യത്തെയും ബഹുസാംസ്കാരിക ജീവിതത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു.

ഹ്യൂസ്റ്റണിനടുത്തുള്ള ഷുഗർ ലാൻഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ വീഡിയോ പോസ്റ്റ് ചെയ്ത് കാർലോസ് വിദ്വേഷ പരാമർശം നടത്തി. ഇത് പാകിസ്ഥാനിലെ ഇസ്ലാമാബാദല്ല, ഇന്ത്യയിലെ ന്യൂഡൽഹിയല്ല. ഇത് ടെക്സസിലെ ഷുഗർ ലാൻഡാണ്. മൂന്നാം ലോക അന്യഗ്രഹജീവികൾ ടെക്സസിനെയും അമേരിക്കയെയും പതുക്കെ കീഴടക്കുകയാണ്. യുഎസിലെ മൂന്നാമത്തെ വലിയ പ്രതിമയായത് എന്തുകൊണ്ട്? അധിനിവേശം നിർത്തുക!- എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

പഞ്ചലോഹ അഭയ ഹനുമാൻ എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിമ 2024 ഓഗസ്റ്റിലാണ് അനാച്ഛാദനം ചെയ്തത്. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയാണിത്.

പ്രതിമ പ്രദേശത്തെ ഹിന്ദു അമേരിക്കക്കാരുടെ മതപരമായ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. സ്വകാര്യ സംഭാവനകളിലൂടെയാണ് ക്ഷേത്ര സമുച്ചയം നിർമ്മിച്ചതെന്നും എല്ലാ പശ്ചാത്തലങ്ങളിലുമുള്ള സന്ദർശകർക്കും ഇത് തുറന്നിരിക്കുന്നുവെന്നും അവർ ഊന്നിപ്പറഞ്ഞു. വലിയ മതപ്രതിമകൾ സ്ഥാപിക്കുന്നത് അമേരിക്കയിൽ അസാധാരണമല്ല. പള്ളികളുടെ ഗോപുരങ്ങൾ മുതൽ ബുദ്ധ ക്ഷേത്രങ്ങൾ, ഭീമൻ കുരിശുകൾ വരെ അമേരിക്കയിൽ കാണാം. ഈ സാഹചര്യത്തിൽ, ഹനുമാൻ പ്രതിമ രാഷ്ട്രീയ സന്ദേശത്തേക്കാൾ മതപരമായ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്നുവെന്ന് പിന്തുണക്കാർ വാദിക്കുന്നു.

ഹനുമാൻ പ്രതിമയെക്കുറിച്ചുള്ള ടർഷിയോസിന്റെ പരാമർശങ്ങൾ ഓൺലൈനിൽ പ്രതിഷേധത്തിന് കാരണമായി. കുടിയേറ്റക്കാരും വിശ്വാസ സമൂഹങ്ങളും അമേരിക്കൻ സമൂഹത്തിന് വളരെക്കാലമായി സംഭാവന നൽകിയിട്ടുണ്ടെന്നും നിരവധി പാരമ്പര്യങ്ങളുള്ള മത സ്മാരകങ്ങൾ രാജ്യത്തുടനീളം നിലനിൽക്കുന്നുണ്ടെന്നും എക്‌സിലെ ഉപയോക്താക്കൾ വാദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിൻ്റെ ഒരൊറ്റ 'യെസ്' ചരിത്രമാകും, കീഴ്മേൽ മറിയുമോ ലോകം? ലോകരാജ്യങ്ങളാകെ ഉറ്റുനോക്കുന്നത് മധ്യേഷ്യയിലേക്ക്; ഇറാനുമായി യുദ്ധത്തിന് സാധ്യത
'ഭർത്താക്കന്മാർക്ക് ഭാര്യയെ ഇഷ്ടം പോലെ തല്ലാം, പക്ഷേ ഒടിവോ മുറിവോ ഉണ്ടാകരുത്';​ ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ