
ബാള്‍ട്ടിമോര്‍: 36 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അവര്‍ മൂന്നുപേര്‍ ജയില്‍ മോചിതരായി. അമേരിക്കയിലെ ബാള്‍ട്ടിമോറിലാണ് സംഭവം. 1983 ലെ താങ്ക്സ് ഗിവിംഗ് ദിവസമാണ് 14 വയസ്സുള്ള ഡിവിറ്റ് ഡക്കറ്റ് എന്ന വിദ്യാര്‍ത്ഥിയെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ജാക്കറ്റ് തട്ടിയെടുക്കുവാന്‍ കഴുത്തില്‍ വെടിവെച്ച് കൊലപ്പെടുത്തി എന്ന കേസില്‍ പതിനാല് വയസുണ്ടായിരുന്ന അല്‍ഫ്രഡ് ചെറ്റ്സാറ്റ്, ആന്‍ഡ്രൂ സ്റ്റുവര്‍ട്ട് എന്നിവരെയും 18 വയസുകാരന്‍ റാന്‍സം വാറ്റ് കിന്‍സിനെയും അറസ്റ്റ് ചെയ്തത്.
ബാള്‍ട്ടിമോര്‍ സിറ്റി സ്ക്കൂളിലെ മിഡില്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ബാസ്ക്കറ്റ് ബോളില്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി അക്കാലത്തു വളരെ പ്രസിദ്ധമായിരുന്നു. ഇതാണ് ഈ ജാക്കറ്റ് തട്ടിയെടുക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നായിരുന്നു പോലീസ് കേസ്. സംശയത്തിന്റെ പേരില്‍ പോലീസ് മൂവരേയും പിടികൂടിയെങ്കിലും, സാക്ഷി മൊഴികള്‍ പോലൂം പോലീസ് പരിഗണിച്ചില്ല.
ഈ കേസ്സില്‍ യഥാര്‍ത്ഥ പ്രതി മൈക്കിള്‍ വില്ലിസ് ആയിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 2002 ല്‍ ഒരു വെടിവെപ്പില്‍ വില്ലിസ് കൊല്ലപ്പെട്ടു. കൗമാരക്കാരായ മുന്ന് പേരേയും മുതിര്‍ന്നവരായാണ് പരിഗണിച്ചതും കേസ്സെടുത്തതും. നിരപരാധിത്വം തെളിയിക്കാന്‍ ദീര്‍ഘകാലം വേണ്ടിവന്നു.ജയില്‍ വിമോചിതരായവരില്‍ വളരെ സന്തോഷത്തിലാണ് ഇവര്‍.
എന്നാല്‍ തങ്ങളുടെ യൗവനം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വന്നതില്‍ വലിയ സങ്കടം ഇവര്‍ പ്രകടിപ്പിക്കുന്നു. ഇവര്‍ക്ക് സര്‍ക്കാറില്‍ നിന്നും നഷ്ടപരിഹാരം ലഭിച്ചേക്കും. കഴിഞ്ഞമാസം 120 വര്‍ഷത്തേക്ക് ജയിലിലടച്ച നിരപരാധിയാണെന്ന് കണ്ടത്തിയ അഞ്ച് പേര്‍ക്ക് 9 ദശലക്ഷം ഡോളറാണ് നല്‍കേണ്ടിവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam