
ബാങ്കോക്ക്: ഹൃദയസംബന്ധമായ പ്രശ്‌നത്തെ തുടർന്ന് കുഴഞ്ഞുവീണ തായ്‌ലൻഡ് രാജകുമാരി ബജ്‌രകിത്യഭ മൂന്നാഴ്ചയിലേറെയായി അബോധാവസ്ഥയിൽ തുടരുന്നു. അടുത്ത കിരീടാവകാശിയാണ് 44കാരിയായ ബജ്‌രകിത്യഭ.
തായ് രാജാവ് മഹാ വജിറലോങ്കോണിന്റെ മൂത്ത പുത്രിയായ ബജ്‌രകിത്യ ഡിസംബർ 15നാണ് കുഴഞ്ഞുവീണത്. മൈകോപ്ലാസ്മ അണുബാധയെ തുടർന്നുള്ള വീക്കം മൂലമാണ് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായി രാജകുമാരിക്ക് ബോധം നഷ്ടപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജകുമാരി അബോധാവസ്ഥയിൽ തുടരുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ചികിത്സ. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയെല്ലാം ഇങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ഒരു മത്സരത്തിനായി നായ്ക്കളെ ഒരുക്കുന്നതിനിടെയാണ് വടക്കുകിഴക്കൻ നഖോൺ റാച്ചസിമ പ്രവിശ്യയിൽ വച്ച് രാജകുമാരി കുഴഞ്ഞുവീണത്. രാജാവിന്റെ ഔപചാരിക പദവികളുള്ള മൂന്ന് മക്കളിൽ ഒരാളാണ് ബജ്‌രകിത്യഭ. കൊട്ടാരത്തിന്റെ പിന്തുടർച്ചാവകാശ നിയമവും രാജ്യത്തിന്റെ ഭരണഘടനയും അനുസരിച്ച് ബജ്‌രകിത്യഭ ആണ് അടുത്ത കിരീടാവകാശി. കോർണൽ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അഭിഭാഷകയായ ബജാരകിത്യഭ രാജകുമാരി ഓസ്ട്രിയ, സ്ലൊവേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലെ തായ് അംബാസഡറായും അറ്റോർണി ജനറലിന്റെ ഓഫീസ്, റോയൽ സെക്യൂരിറ്റി കമാൻഡ്, യുഎൻ ക്രൈം കമ്മീഷനിലെ തായ് അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Read Also: പൊതുപരിപാടിക്കിടെ സുഡാൻ പ്രസിഡന്റ് മൂത്രമൊഴിച്ചു; വീഡിയോ പ്രചരിപ്പിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam